ലോകകപ്പില്‍ പാകിസ്ഥാനോട് ഇന്ത്യയുടെ നാണംകെട്ട തോല്‍വി, ഇനി അക്കാര്യം സംപ്രേഷണം ചെയ്യില്ല

Image 3
CricketTeam India

പാകിസ്ഥാന്‍ ക്രിക്കറ്റ് ആരാധകരുടെ ഹൃദയത്തില്‍ എന്നും അപമാന ഭാരമായി പെയ്തിറങ്ങുന്ന ഗാനമാണ് സ്റ്റാര്‍ സ്‌പോട്‌സ് പുറത്തിറക്കിയ ‘മോക്കാ മോക്കാ’ ഗാനം. ഐ.സി.സിയുടെ ലോകകപ്പിലെ ഒറ്റ മത്സരത്തില്‍ പോലും പാകിസ്ഥാന് ഇന്ത്യയോട് ജയിക്കാന്‍ സാധിക്കാത്തത് സൂചിപ്പിച്ചുളള പരിഹാസ ഗാനമായിരുന്നു അത്.

2015 ലോകകപ്പിലായിരുന്നു മോക്കാ മോക്കാ എന്ന പരസ്യ ഗാനം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ആര്‍ച്ച് നെമസിസുകളായ ഇരുവരുടെയും അഡ് ലെയ്ഡില്‍ നടന്ന മത്സരത്തിന് ചൂടും ചൂരും നല്‍കിയത് ഈ പരസ്യ ഗാനമായിരുന്നു

https://www.youtube.com/watch?time_continue=62&v=BFzddFA7rDQ&feature=emb_logo

എന്നാല്‍ കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പില്‍ ഇന്ത്യ പാകിസ്ഥാന് മുന്നില്‍ 10 അടിയറവ് പറഞ്ഞതിന് പിന്നാലെ മോക്കാ മോക്കാ ഗാനവും പഴങ്കഥയായി. ഇത് പാക് ആരാധകര്‍ ആഘോഷിച്ചത് വിവിധ രീതിയിലുളള ട്രോളുകള്‍ പുറത്തിറക്കിയായിരുന്നു.

ഇപ്പോഴിതാ മോക്കാ മോക്കാ ഗാനത്തിന്റെ കാര്യത്തില്‍ സുപ്രധാനമായൊരു തീരുമാനമെടുത്തിയിരിക്കുകയാണ് സ്റ്റാര്‍ സ്‌പോട്‌സ്. ടി-20 ലോകകപ്പില്‍ ഇന്ത്യയെ നിഷ്പ്രഭരാക്കി പാകിസ്ഥാന്‍ വിജയിച്ചതോടെയാണ് ഇനി ഇന്ത്യ – പാകിസ്ഥാന്‍ പോരാട്ടത്തില്‍ ‘മോക്കാ മോക്കാ’ വേണ്ട എന്ന തീരുമാനമെടുത്തിരിക്കുകയാണ് സ്റ്റാര്‍ സ്പോര്‍ട്സ്.

ആഗസ്റ്റ് 28നാണ് ഇന്ത്യയും പാകിസ്ഥാനും ഏഷ്യ കപ്പില്‍. പരസ്പരം ഏറ്റുമുട്ടുന്നത്. സെപ്റ്റംബര്‍ നാലിന് സൂപ്പര്‍ ഫോറില്‍ ഇരുവരും വീണ്ടും കൊമ്പുകോര്‍ക്കും. ഭാഗ്യമുണ്ടെങ്കില്‍ സെപ്റ്റംബര്‍ 11ന് നടക്കുന്ന ഫൈനലിലും ഇന്ത്യ- പാക് ക്ലാസിക് പോരാട്ടം കാണാന്‍ സാധിക്കും.

ഏഷ്യാ കപ്പിന് ശേഷം നടക്കാനിരിക്കുന്ന ടി-20 ലോകകപ്പില്‍ ഇന്ത്യ പാക് പോരാട്ടം ആവേശമാവും. ഇരുവരും ഒരേ ഗ്രൂപ്പില്‍ ആണുളളത്. കഴിഞ്ഞ ലോകകപ്പില്‍ ഏറ്റ പരാജയത്തിന് ഇന്ത്യയ്ക്ക് മധുര പ്രതികാരം വീട്ടാനുളള അവസരമാണിത്. ഒക്ടോബര്‍ 23ന് മെല്‍ബണിലാണ് ലോകകപ്പ് മത്സരം.