സ്റ്റാര്‍ സ്‌പോട്‌സ് ഐഎസ്എല്‍ സംപ്രേഷണം അവസാനിപ്പിക്കുന്നു

ഇന്ത്യന്‍ ഫുട്‌ബോള്‍ പ്രേമികളെ സങ്കടപ്പെടുത്തുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ തത്സമയ സംപ്രേഷണം സ്റ്റാര്‍ സ്‌പോട്‌സ് നെറ്റ് വര്‍ക്ക്‌സ് അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നതയായാണ് റിപ്പോര്‍ട്ട്.

നിലവിലുള്ള കരാറിനുമേല്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് അധികൃതരും ഐഎസ്എല്‍ സംഘാടകരും ചര്‍ച്ച നടത്തുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. നിലവിലെ കരാര്‍ പ്രകാരം 2023-24 സീസണ്‍ വരെ സ്റ്റാര്‍ നെറ്റ്വര്‍ക്കിന് സംപ്രേഷണ അവകാശം ഉണ്ട്. എന്നാല്‍ ചര്‍ച്ചകള്‍ വിജയകരമായില്ലെങ്കില്‍ സ്റ്റാര്‍ നെറ്റ്വര്‍ക് അടുത്തു തന്നെ കരാര്‍ ഉപേക്ഷിച്ചേക്കും.

ഇനി കരാര്‍ പൂര്‍ത്തിയാക്കിയാലും 2023-24 ഐഎസ്എല്‍ സീസണിന് ശേഷം സംപ്രേഷണ കരാര്‍ പുതുക്കാന്‍ സ്റ്റാര്‍ നെറ്റ്വര്‍ക്കിന് താല്പര്യവുമില്ല എന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ഖത്തര്‍ ഫിഫ ലോകകപ്പ് സംപ്രേഷണം ചെയ്ത റിലയന്‍സ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള വയാക്കോം 18 ഗ്രൂപ്പ് (സ്‌പോര്‍ട്‌സ് 18) ഐഎസ്എല്‍ സംപ്രേഷണം ചെയ്യാന്‍ സാധ്യത.

നിലവില്‍ ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരത്തിനല്ലാതെ പ്രേക്ഷകരെ ആകര്‍ശിക്കാന്‍ കഴിയുന്നില്ല. ഇത് കനത്ത സാമ്പത്തിക നഷ്ടമാണ് സ്റ്റാര്‍ സ്‌പോട്‌സിന് ഉണ്ടാക്കുന്നത്. ഈ സാഹചര്യത്തിലാണ് കരാറിനെ കുറിച്ച് സ്റ്റാര്‍ നെറ്റ് വര്‍ക്ക് പുനരാലോചിക്കുന്നത്. സ്റ്റാറിന്റെ പിന്‍മാറ്റം ഇന്ത്യന്‍ ഫുട്‌ബോളിനെ സംബന്ധിച്ച് ആഗോള തലത്തില്‍ വലിയ തിരിച്ചടിയായാകും വിലയിരുത്തപ്പെടുക.

You Might Also Like