സ്റ്റാര്‍ സ്‌പോട്‌സിനെതിരെ പൊട്ടിത്തെറിച്ച് ഡിവില്ലേഴ്‌സ്
ക്യാപ്റ്റന്‍ ആവണമെന്ന് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് തന്നോട് ആവശ്യപ്പെട്ടു എന്ന വാര്‍ത്തകള്‍ തള്ളി സൂപ്പര്‍ താരം എബി ഡിവില്ല്യേഴ്‌സ്. തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് മുന്‍ പ്രോട്ടീസ് സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ തെറ്റായ വാര്‍ത്തയ്‌ക്കെതിരെ രംഗത്തെത്തിയത്. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ക്രിക്കറ്റ് കണക്ട് എന്ന ഷോ പുറത്തിറക്കിയ പ്രസ് റിലീസിലെ പ്രസ്താവനയെയാണ് ഡിവില്ലേഴ്‌സ് തള്ളിയത്.
‘ടീമിനെ നയിക്കാന്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് എന്നെ സമീപിച്ചു എന്ന റിപ്പോര്‍ട്ടുകള്‍ വ്യാജമാണ്. ഇക്കാലത്ത് എന്ത് വിശ്വസിക്കണമെന്നറിയുന്നത് കഠിനമാണ്. എല്ലാവരും സുരക്ഷിതമായി ഇരിക്കുക’- എബി കുറിച്ചു.
ഇന്നലെയാണ് ഡ്വില്ല്യേഴ്‌സ് ക്യാപ്റ്റനായി ടീമില്‍ തിരികെ എത്തിയേക്കുമെന്ന മട്ടില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്.
‘എനിക്ക് കളിക്കണമെന്ന് അതിയായ ആഗ്രഹമുണ്ട്. ടീമിനെ ഒരിക്കല്‍ കൂടി നയിക്കാമോ എന്ന് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് എന്നോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. ഏറ്റവും പ്രധാനപ്പെട്ട കാര്യം ഞാന്‍ മികച്ച ഫോമില്‍ ആയിരിക്കുക എന്നതാണ്. ടീമില്‍ ഞാന്‍ സ്ഥാനം അര്‍ഹിക്കുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. കുറച്ച് നാളുകളായി ഞാന്‍ ടീമിന്റെ ഭാഗമല്ല. ഞാന്‍ ഇപ്പോഴും ടീമില്‍ ഉള്‍പ്പെടാന്‍ അര്‍ഹനാണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തേണ്ടതും എന്റെ ബാധ്യതയാണ്.”- 36കാരനായ താരം പറഞ്ഞതായി ക്രിക്കറ്റ് കണക്ടിന്റെ പത്രക്കുറിപ്പില്‍ സൂചിപ്പിച്ചു. ഈ വാര്‍ത്തയെ ആണ് ഡിവില്ല്യേഴ്‌സ് തള്ളിയത്.