ഇന്ത്യ പേടിച്ചത് സംഭവിച്ചു, ഇന്ത്യയെ തകര്‍ക്കാന്‍ വജ്രായുധം തിരിച്ചെത്തി

ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഓസീസ് സ്റ്റാര്‍ പേസര്‍ മിച്ചെല്‍ സ്റ്റാര്‍ക്ക് കളിയ്ക്കും. 17ന് അഡ്ലെയ്ഡില്‍ ആരംഭിക്കാനിരിക്കുന്ന പിങ്ക് ബോള്‍ ടെസ്റ്റിനു മുന്നോടിയായി തിങ്കളാഴ്ച സ്റ്റാര്‍ക്ക് ടീമിനൊപ്പം ചേരും.

നേരത്തേ നടന്ന മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയിലെ രണ്ടു മല്‍സരങ്ങളില്‍ സ്റ്റാര്‍ക്ക് ഓസീസിനായി കളിച്ചിരുന്നില്ല. ആദ്യ ടി20ക്കു ശേഷം വ്യക്തിപരമായ കാരണങ്ങള്‍ അറിയിച്ച് അദ്ദേഹം ടീമില്‍ നിന്നും പിന്‍മാറുകയായിരുന്നു. ഇതോടെ സ്റ്റാര്‍ക്ക് എപ്പോള്‍ ടീമില്‍ തിരികെയെത്തും എന്നത് സംബന്ധിച്ചും അവ്യക്തതയുണ്ടായിരുന്നു.

ഒന്നാം ടെസ്റ്റില്‍ സ്റ്റാര്‍ക്ക് ഉണ്ടായേക്കില്ലെന്നു ഇന്ത്യ പ്രതീക്ഷിച്ചിരിക്കെയാണ് താരം മടങ്ങിവരുന്നതായി അറിയിച്ചിരിക്കുന്നത്. കുടുംബത്തിന്റെ അസുഖത്തെ തുടര്‍ന്നായിരുന്നു സ്റ്റാര്‍ക്ക് നേരത്തേ അവധി ചോദിച്ചത്. ടീം മാനേജ്മെന്റ് ഇതിനു സമ്മതം മൂളുകയും ചെയ്യുകയായിരുന്നു. താരത്തിന് പൂര്‍ണ പിന്തുണ നല്‍കുന്നതായും കോച്ച് ജസ്റ്റിന്‍ ലാങര്‍ വ്യക്തമാക്കിയിരുന്നു.

ടീമിന്റെ ബയോ ബബ്ളിനൊപ്പം തിങ്കളാഴ്ച താന്‍ ചേരുമെന്നാണ് സ്റ്റാര്‍ക്ക് അറിയിച്ചിരിക്കുന്നത്. നിലവില്‍ ഇന്ത്യ എ ടീമിനെതിരേ ഓസീസ് എ ടീം ത്രിദിന പരിശീലന മല്‍സരം കളിക്കുകയാണ്. മല്‍സരം ഇന്നു അവസാനിക്കും. തിങ്കളാഴ്ച എ ടീമിലെ ഓസീസ് താരങ്ങള്‍ സിഡ്നിയില്‍ നിന്നും അഡ്ലെയ്ഡിലേക്കു തിരിക്കും. അവര്‍ക്കൊപ്പമായിരിക്കും താന്‍ വരികയെന്ന് സ്റ്റാര്‍ക്ക് ടീം മാനേജ്മെന്റിനെ അറിയിച്ചിരിക്കുന്നത്.

You Might Also Like