മയക്കുമരുന്നുമായി സൂപ്പര്‍ താരം പിടിയില്‍, അമ്പരന്ന് ക്രിക്കറ്റ് ലോകം

Image 3
Cricket

മയക്ക് മരുന്ന് കൈവശം വെച്ചതിന് ശ്രീലങ്കന്‍ യുവ പേസ് ബൗളര്‍ ഷെഹാന്‍ മധുശങ്ക പോലീസ് പിടിയില്‍. ഹെറോയിന്‍ കൈവശം വെച്ചതിനാണ് മധുശങ്കയെ ലങ്കന്‍ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

യുവ താരത്തിന്റെ കാറില്‍ നിന്ന് രണ്ട് ഗ്രാം മയക്ക് മരുന്ന് കണ്ടെത്തുകയായിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് താരം അറസ്റ്റിലാവുന്നത്.

കോവിഡ് 19യുടെ പശ്ചാത്തലത്തില്‍ പനാലിയില്‍ ലങ്കന്‍ പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ക്രിക്കറ്റ് താരം പിടിയിലായത്. രണ്ടാഴ്ച്ചത്തെ കസ്റ്റഡിയിലാണ് മധുശങ്ക ഇപ്പോള്‍.

ഏകദിന അരങ്ങേറ്റത്തില്‍ തന്നെ ഹാട്രിക്ക് നേടിയതോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ശ്രദ്ധേയനായ താരമാണ് മധുശങ്ക. 2018ല്‍ ബംഗ്ലാദേശിനെതിരെ ആയിരുന്നു മധുശങ്കയുടെ സ്വപ്‌ന സമാനമായ അരങ്ങേറ്റം. 26 റണ്‍സ് വഴങ്ങിയാണ് അന്ന് താരം ഹാട്രിക്ക് സ്വന്തമാക്കിയത. മുര്‍ത്തസ, റൂബല്‍ ഹസന്‍, മഹ്മുദുളള എന്നിവരുടെ വിക്കറ്റാണ് താരം തുടര്‍ച്ചായയി വീഴ്ത്തിയത്.

ഏകദിനത്തിന് പുറമെ രണ്ട് ടി20യും അദ്ദേഹം കളിച്ചിട്ടുണ്ട്. രണ്ട് വിക്കറ്റും ടി20യില്‍ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. പിന്നീട് ടീമില്‍ അവസരം കിട്ടിയിട്ടില്ല.