ലോഡ്‌സില്‍ ഇംഗ്ലണ്ടിനെ കൊന്നു തള്ളിയായിരുന്നു രംഗപ്രവേശം, അവഗണിക്കപ്പെട്ട പ്രതിഭ പ്യാഡഴിക്കുമ്പോള്‍

പ്രണവ് തെക്കേടത്ത്

ശ്രീലങ്കന്‍ ക്രിക്കറ്റിലെ ഹീറോ പരിവേഷമോ ഇതിഹാസ പദവിയോ ഒന്നും അയാള്‍ക്ക് ചേരാറില്ല ,ടെസ്റ്റ് ക്രിക്കറ്റിലെ ഒരു സ്ഥിര സ്ഥാനവും അയാളില്‍ നിന്നന്യം നിന്നിരുന്നു..

അപ്പോഴും തന്റെ 16 വര്‍ഷം നീണ്ടു നില്‍ക്കുന്ന ആ കരിയറില്‍ ഓര്‍മ്മയില്‍ സൂക്ഷിക്കാവുന്ന ചില ഇന്നിങ്സുകള് അയാള്‍ സമ്മാനിക്കുന്നുണ്ട് ,ഓഫ് സൈഡിലൂടെ ബൗണ്ടറിയേ പുല്‍കുന്ന ആ ഷോട്ടുകള്‍ ക്ലാസിക്കല്‍ ബാറ്റിങ്ങിന്റെ മനോഹാരിതയായി നിറഞ്ഞു നിന്നിരുന്നു ..

2006ല്‍ ഇംഗ്ലീഷുകാരെ അവരുടെ തട്ടകത്ത് വെള്ളപൂശുന്നൊരു ശ്രീലങ്കന്‍ ടീമുണ്ട് ആ പര്യടനത്തിലാണയാളെ അറിയുന്നത് അവിടെ ലീഡ്സിലെ അവസാനമത്സരത്തില്‍ പത്തു വിക്കറ്റിന് ഇംഗ്‌ളീഷുകാരെ കൊന്നുതള്ളിയപ്പോള്‍ 152റണ്‍സോടെ സംഹാര താണ്ഡവ മാടിയിരുന്ന ജയസൂര്യക്കൊപ്പം 102റണ്‍സുമായി തരങ്കയും ഒരറ്റം സുരക്ഷിതമാക്കിയിരുന്നു …

286റണ്ണുകള്‍ 34 ഓവറിനുള്ളില്‍ ആ സഖ്യം അടിച്ചെടുത്തപ്പോള്‍ ആ കാലങ്ങളിലെ ഓപ്പണിങ് റെക്കോര്‍ഡും അവിടെ പിറവി കൊണ്ടിരുന്നു .

അയാളുടേതായ ദിവസങ്ങളില്‍ കണ്ണിനെ കുളിര്‍മ്മയേകുന്ന ഷോട്ടുകളാല്‍ ആനന്ദിപ്പിക്കുമ്പോഴും ആ സ്ഥിരത അയാളില്‍ നിന്നൊരുപാടകലെയായിരുന്നു , അതിനാല്‍ തന്റെ ഏകദിന കരിയറില്‍ ഇതുവരെ നേടിയെടുത്ത ആ 15 സെഞ്ചുറികളും 7000ന് അടുത്തോളം വരുന്ന റണ്ണുകളും ആരുടേയും ശ്രദ്ധയും നേടുന്നില്ല …

പക്ഷെ 2011 വേള്‍ഡ് കപ്പില്‍ തന്റെ കരിയറില്‍ ആദ്യമായി സ്ഥിരതയോടെ ആ ബാറ്റയാള്‍ ചലിപ്പിക്കുന്നുണ്ട് ,ദില്‍ഷന്റെ പന്തിനെ പ്രഹരിക്കാനുള്ള ആ കഴിവുകള്‍ക്ക് അയാള്‍ ഉത്തമ പങ്കാളിയായി മാറിയിരുന്നു ,ചില ട്രിക്കി ചെയ്സുകളില്‍ അദ്ദേഹം ആ ക്ലാസ് പുറത്തെടുത്തിരുന്നു ,അവിടെ രണ്ടു ശതകങ്ങളുടെ സഹായത്താല്‍ 56 എന്ന ആവറേജില്‍ 9മത്സരങ്ങളില്‍ നിന്ന് 395 റന്‍സുകള്‍ സ്വന്തമാക്കിയപ്പോഴും ആരും ആ നാമം ഉച്ചത്തില്‍ പറഞ്ഞിരുന്നില്ല …

ഇന്ത്യക്കെതിരെ കിങ്സ്റ്റണില്‍ നേടിയെടുത്ത 174 റണ്ണുകള്‍ പോലുള്ള ഇന്നിങ്സുകള്‍ ..ഏകദിന കരിയറിലെ 15 സെഞ്ചുറികള്‍ …12 മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡുകള്‍ …ഏകദിന ക്രിക്കറ്റില്‍ ശ്രീലങ്കക്ക് വേണ്ടി കൂടുതല്‍ റണ്‍സ് സ്വന്തമാക്കിയ ഒന്‍പതാമന്‍ …
തരങ്കയും പാഡ് അഴിക്കുകയാണ് …

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്

 

You Might Also Like