ഹാട്രിക്ക് നേടി ഹീറോയായി, പിന്നെ ദുരന്തനായകനായി, ധനഞ്ജയക്ക് പൊള്ളാഡ് ഏല്‍പിച്ച മുറിവ്

Image 3
CricketCricket News

ഷംനാദ് എസ് കരുനാഗപ്പള്ളി

ട്വന്റി ട്വന്റി ക്രിക്കറ്റില്‍ ഹാട്രിക് നേടിയ ശ്രീലങ്കന്‍ സ്പിന്‍ ബൗളര്‍ അഖില ധനഞ്ജയയുടെ തൊട്ടടുത്ത ഓവറില്‍ 6 ബോളും സിക്‌സിന് പറത്തി വെസ്റ്റ് ഇന്‍ഡീസ് ഓള്‍ റൗണ്ടര്‍ കീറോണ് പൊള്ളാര്‍ഡ്…

യുവരാജ് സിംഗിന് ശേഷം പൊള്ളാര്‍ഡും അന്താരാഷ്ട്ര ട്വന്റി ട്വന്റിയില്‍ ഒരു ഓവറില്‍ 6 സിക്‌സ് എന്ന റെക്കോര്‍ഡിന് ഉടമയായി…

കെ നന്ദകുമാര്‍ പിള്ള

ക്രിക്കറ്റില്‍ ഹാട്രിക്ക് അപൂര്‍വം.
ഒരോവറില്‍ 6 സിക്‌സ് അടിക്കുക എന്നത് അതിലും അപൂര്‍വം.
ഒരു ബൗളര്‍ ഹാട്രിക്ക് നേടുക, ആ ബൗളറെ തന്നെ ഒരു ബാറ്റ്‌സ്മാന്‍ ഒരോവറില്‍ 6 സിക്‌സ് അടിക്കുക, അതും ഒരേ കളിയില്‍ . ഇത് അത്യപൂര്‍വം.

കടപ്പാട് : മലയാളി ക്രിക്കറ്റ് സോണ്‍

കൃപാല്‍ ഭാസ്‌ക്കര്‍

ഞാന്‍ ഹാട്രിക് എടുത്തു നില്‍ക്കുന്ന ബോളര്‍ ആണ് അല്പം ബഹുമാനം ഒക്കെയാവാം
ലെ പൊള്ളാര്‍ഡ് : എന്നാല്‍ ഇങ്ങു വാ ബഹുമാനിച്ചേക്കാം
666666
പൊള്ളി

വിജയ് ദാസ്

ഹാട്രിക് നേടി ഹീറോ ആയ ശേഷം അടുത്ത ഓവറില്‍ പൊള്ളാര്‍ഡ് ന്റെ വക 666666
എന്നാലും എന്റെ ധനഞ്ജനയേ… ബെസ്റ്റ് ടൈം

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്