നാല് സൂപ്പര്‍ താരങ്ങള്‍ പുറത്ത്, സര്‍പ്രൈസ് ടീമുമായി ഇന്ത്യയെ നേരിടാന്‍ ലങ്ക

ഇന്ത്യക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ശ്രീലങ്കന്‍ ടീമിനെ പ്രഖ്യാപിച്ചു. യുവ ബാറ്റര്‍ അവിഷ്ക ഫെര്‍ണാണ്ടോ, ഓള്‍റൗണ്ടര്‍ രമേഷ് മെന്‍ഡിസ്, പേസര്‍ നുവാന്‍ തുഷാര, ബാറ്റര്‍ ഭാനുക രാജപക്സ എന്നിവര്‍ക്ക് ടീമില്‍ ഇടം നേടാനായില്ല. ഭാനുക ഒഴികെയുള്ള താരങ്ങള്‍ പരുക്കേറ്റതിനാലാണ് ടീമില്‍ ഉള്‍പ്പെടാതിരുന്നത്. ഭാനുകയ്ക്ക് ഫിറ്റ്നസ് തിരിച്ചടിയാവുകയായിരുന്നു.
23കാരനായ അവിഷ്ക ഫെര്‍ണാണ്ടോ കാല്‍മുട്ടിനു പരുക്കേറ്റ് വിശ്രമത്തിലാണ്. രമേഷ് മെന്‍ഡിസിന്റെ കൈവിരലിനു പരുക്കേറ്റപ്പോള്‍ നുവാന്‍ തുഷാരയുടെ മസിലിനാണ് പരുക്ക്. ജനുവരിയില്‍ രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ഭാനുക രാജപക്സ പിന്നീട് തീരുമാനം പിന്‍വലിച്ചിരുന്നു.
ഓസീസ് പര്യടനത്തിനിടെ കൊവിഡ് ബാധിച്ച വനിന്ദു ഹസരങ്ക, ബിനുര ഫെര്‍ണാണ്ടോ എന്നീ താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒപ്പം പുതുമുഖ ഓഫ് സ്പിന്നര്‍ ആഷിയന് ഡാനിയലിനും ടീമില്‍ ഇടം ലഭിച്ചു. ദാസുന്‍ ഷനക ടീമിനെ നയിക്കുമ്പോള്‍ ചരിത് അസലങ്കയാണ് വൈസ് ക്യാപ്റ്റന്‍. ഈ മാസം 24 മുതലാണ് ടി-20 പരമ്പര ആരംഭിക്കുക. പരമ്പരയിലെ ആദ്യ മത്സരം ലക്നൗവിലും അവസാന രണ്ട് മത്സരങ്ങള്‍ ധരംശാലയിലും നടക്കും.
ശ്രീലങ്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണ് ഇടംപിടിച്ചിരുന്നു. ഫോമിലല്ലാത്ത വെറ്ററന്‍ താരങ്ങളായ അജിങ്ക്യ രഹാനയെയും ചേതേശ്വര്‍ പൂജാരയെയും ടെസ്റ്റ് ടീമില്‍ നിന്ന് പുറത്താക്കി. പരുക്കേറ്റ കെഎല്‍ രാഹുല്‍ രണ്ടു ടീമിലുമില്ല. ടെസ്റ്റ് ടീമില്‍ പുതുമുഖമായ സൗരഭ് കുമാര്‍ ഇടംപിടിച്ചു.
ശ്രീലങ്ക ടീം: Dasun Shanaka (c), Pathum Nissanka, Kusal Mendis, Charith Asalanka, Dinesh Chandimal, Danushka Gunathilaka, Kamil Mishara, Janith Liyanage, Wanindu Hasaranga, Chamika Karunaratne, Dushmantha Chameera, Lahiru Kumara, Binura Fernando, Shiran Fernando, Maheesh Theekshana, Jeffrey Vandersay, Praveen Jayawickrama, Ashian Daniel