മൈതാനത്ത് നെഞ്ച് വേദനകൊണ്ട് പൊള്ളി മെന്‍ഡിസ്, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട ശ്രീലങ്കന്‍ ബാറ്റര്‍ കുശാല്‍ മെന്‍ഡിസിനെ വിദഗ്ധ പരിശോധനകള്‍ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബംഗ്ലദേശിനെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം ഉച്ചഭക്ഷണത്തിനു പിരിയുന്നതിനു തൊട്ടുമുന്‍പാണ് സംഭവം.

ശ്രീലങ്കയ്‌ക്കെതിരെ ഫീല്‍ഡ് ചെയ്യുകയായിരുന്ന മെന്‍ഡിസ് നെഞ്ചില്‍ കൈവച്ചു മൈതാനത്തിരുന്നു. ഉടനെത്തിയ മെഡിക്കല്‍ സംഘം മെന്‍ഡിനെ ആശുപ്ത്രിയിലേക്ക് മാറ്റുകയായിരുന്നു.

ഇസിജി പരിശോധനയില്‍ ഹൃദയത്തിനു കുഴപ്പമില്ലെന്നു കണ്ടെത്തി. നിര്‍ജലീകരണം മൂലം സംഭവിച്ച പ്രശ്‌നങ്ങളാകാം കാരണമെന്നും ആരോഗ്യനിലയില്‍ ആശങ്കയില്ലെന്നുമാണ് പ്രാഥമിക നിഗമനം. കുശാല്‍ മെന്‍ഡിസിനു പകരം കാമിന്‍ഡു മെന്‍ഡിസാണു പകരമിറങ്ങിയത്.

മത്സരത്തില്‍ ആദ്യ ദിനത്തെ കളി അവസാനിപ്പിക്കുമ്പോള്‍ ബംഗ്ലദേശ് 5 വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സെടുത്തിട്ടുണ്ട്. സമനിലയായ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ മെന്‍ഡിസ് 131 പന്തില്‍ 54 റണ്‍സും 2ാം ഇന്നിങ്‌സില്‍ അതിവേഗം 48 റണ്‍സുമെടുത്തിരുന്നു.

You Might Also Like