ലങ്കന്‍ ക്രിക്കറ്റിന് ദുരന്ത വാര്‍ത്ത, സൂപ്പര്‍ താരം കളി മതിയാക്കി

ശ്രീലങ്കന്‍ സൂപ്പര്‍ താരം ഇസ്‌രു ഉദാന അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. തന്റെ 33മത്തെ വയസ്സിലാണ് ഉഡാന അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് അപ്രതീക്ഷിതമായി വിരമിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് നാടകീയമായി വിരമിക്കാനുളള കാരണമെന്തെന്ന് ഉദാന വ്യക്തമാക്കിയിട്ടില്ല.

ഇന്ത്യയ്‌ക്കെതിരെ ഏകദിന, ടി20 പരമ്പരയില്‍ ശ്രീലങ്കയ്ക്കായി കളിച്ച താരമാണ് ഉദാന. ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്‌ക്കെതിരെ കളിച്ച ഉദാന ആദ്യ രണ്ട് ടി20യിലും ശ്രീലങ്കയ്ക്കായി പന്തെറിഞ്ഞിരുന്നു. എന്നാല്‍ വിക്കറ്റ് വീഴ്ത്താന്‍ കഴിഞ്ഞില്ല.

ശ്രീലങ്കയ്ക്കായി 21 ഏകദിനത്തിലും 34 ടി20യിലും പന്തെറിഞ്ഞിട്ടുളള താരമാണ് ഉദാന. ഏകദിനത്തില്‍ 52.78 ശരാശരിയില്‍ 18 വിക്കറ്റും ടി20യില്‍ 33.89 ശരാശരിയില്‍ 27 വിക്കറ്റും ഉദാന സ്വന്തമാക്കിയിട്ടുണ്ട്.

ഐപിഎല്ലില്‍ ബംഗളൂരു റോയല്‍ ചലഞ്ചേഴിസനായി കഴിഞ്ഞ സീസണില്‍ കളിച്ച ഉദാന 10 മത്സരങ്ങളില്‍ പന്തെറിഞ്ഞിരുന്നു. എട്ട് വിക്കറ്റും അദ്ദേഹം സ്വന്തമാക്കി.

അടുത്തിടെ അവസാനിച്ച ഇന്ത്യക്കെതിരായ ടി20 പരമ്പരയില്‍ ആദ്യ രണ്ട് ഏകദിനങ്ങളില്‍ ഉദാന കളിച്ചു. ലോവര്‍ ഓര്‍ഡര്‍ ബാറ്റ്സ്മാനായും ഉദാനയെ ശ്രീലങ്ക പരിഗണിച്ചിരുന്നു. 2019ല്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ടി20യില്‍ ഉദാന 48 പന്തില്‍ 84 റണ്‍സ് നേടി. എട്ടാമനായി ബാറ്റിങ്ങിന് ഇറങ്ങിയപ്പോഴായിരുന്നു ഇത്.

You Might Also Like