ഗോള്‍ ടെസ്റ്റ് നാടകീയ അന്ത്യത്തിലേക്ക്, ഐതിഹാസിക പോരാട്ട വീര്യം പുറത്തെടുത്ത് പാകിസ്ഥാന്‍
ശ്രീലങ്കയ്‌ക്കെതിരെ ഗോളില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ പാകിസ്ഥാന്‍ പൊരുതുന്നു. 508 റണ്‍സ് വിജയലക്ഷ്യവുമായി അഞ്ചാം ദിനം ബാറ്റേന്തുന്ന പാകിസ്ഥാന്‍ ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് എന്ന നിലയിലാണ്. ഇതോടെ ഏഴ് വിക്കറ്റ് അവശേഷിക്കെ പാകിസ്ഥാന് ജയിക്കാന്‍ 332 റണ്‍സ് കൂടി വേണം.
73 റണ്‍സുമായി നായകന്‍ ബാബര്‍ അസമും ഒരു റണ്‍സുമായി ഫവാദ് ആലമുമാണ് പാക് നിരയില്‍ ക്രീസില്‍. മുഹമ്മദ് റിസ് വാന്‍ (37), ഇമാമുല്‍ ഹഖ് (49) എന്നിവരാണ് ഇന്ന് പുറത്തായ ബാറ്റ്‌സ്മാന്‍മാര്‍. 16 റണ്‍സെടുത്ത അബ്ദുള്ള ഷെഫീഖ് കഴിഞ്ഞ ദിവസം പുറത്തായിരുന്നു.
175ന് അഞ്ച് എന്ന നിലയില്‍ നാലാം ദിനം ബാറ്റ് ചെയ്ത ശ്രീലങ്കയ്ക്കായി ഏഴാമനായി ഇറങ്ങി തകര്‍പ്പന്‍ സെഞ്ച്വറി കുറിച്ച ധനഞ്ജയ ഡി സില്‍വയുടെ ബാറ്റിംഗ് പ്രകടനമാണ് രണ്ടാം ഇന്നിംഗ്‌സില്‍ തുണയായത്. 171 പന്തില്‍ 16 ബൗണ്ടറി അടക്കം 109 റണ്‍സാണ് ധനഞ്ജയ സ്വന്താക്കാക്കിയത്. നായകന്‍ ദിമുത് കരുണരത്‌ന 61 റണ്‍സെടുത്ത് പുറത്തായി. രമേശ് മെന്‍ഡിസ് 45 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ദുനിത് വെല്ലയ്ജ് (18) ആണ് ഇന്ന് പുറത്തായ മറ്റൊരു ബാറ്റര്‍.
പാകിസ്ഥാനായി നസീം ഷായും മുഹമ്മദ് നവാസും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. യാസര്‍ ഷാ, നൗമാന്‍ അലി, അഖ സല്‍മാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
ആദ്യ ടെസ്റ്റില്‍ 300ന് മുകളിലുള്ള വിജയലക്ഷ്യം അനായാസം പിന്തുടര്‍ന്ന് ജയിച്ച പാക്കിസ്ഥാന് അവസാന ദിനസം 419 റണ്‍സടിച്ച് ജയിക്കുക ഒട്ടും എളുപ്പമല്ല. എങ്കിലും ഒരു സമയനിലയെങ്കിലും സ്വന്തമാക്കാനായാല്‍ ആദ്യ ടെസ്റ്റില ജയത്തിന്റെ അടിസ്ഥാനത്തില്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കാനാവും.