ബാബറിന്റെ പോരാട്ടം പാഴായി, കൂറ്റന്‍ ജയവുമായി ശ്രീലങ്ക, പരമ്പര സമനിലയില്‍
പാകിസ്ഥാനെതിരെ രണ്ടാം ടെസ്റ്റില്‍ തകര്‍പ്പന്‍ ജയവുമായി ശ്രീലങ്ക. 246 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ശ്രീലങ്ക സ്വന്തമാക്കിയത്. 508 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റേന്തിയ പാകിസ്ഥാന് രണ്ടാം ഇന്നിംഗ്‌സില്‍ 261 റണ്‍സിന് തകര്‍ന്നടിയുകയായിരുന്നു.
അഞ്ച് വിക്കറ്റ് വീഴ്ത്തിയ പ്രഭാത് ജയസൂര്യയും നാല് വിക്കറ്റ് വീഴ്ത്തിയ രമേശ് മെന്‍ഡിസുമാണ് പാകിസ്ഥാന്‍ ബാറ്റിംഗ് നിരയെ തകര്‍ത്തത്. 32 ഓവറില്‍ 117 റണ്‍സ് വഴങ്ങിയാണ് ജയസൂര്യ അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. മെന്‍ഡിസ് ആകട്ടെ 30 ഓവറില്‍ 101 റണ്‍സ് വഴങ്ങിയാണ് നാല് വിക്കറ്റ് വീഴ്ത്തിയത്.
പാകിസ്ഥാനായി ബാബര്‍ അസം മാത്രമാണ് പൊരുതിയത്. 146 പന്തില്‍ ആറ് ഫോറും ഒരു സിക്‌സും സഹിതം 81 റണ്‍സാണ് ബാബര്‍ അസം സ്വന്തമാക്കിയത്. മുഹമ്മദ് റിസ് വാന്‍ 37ഉം ഇമാല്‍ ഹഖ് 47 റണ്‍സും നേടി. നസീം ഷാ (18), യാസര്‍ ഷാ (27), ഹസന്‍ അലി (11), മുഹമ്മദ് നവാസ് (12), അബ്ദുള്ള ഷെഫീഖ് (16) എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് പാക് ബാറ്റ്‌സ്മാന്‍മാര്‍.
നേരത്തെ ആദ്യ ഇന്നിംഗ്‌സില്‍ ശ്രീലങ്ക 378ഉം പാകിസ്ഥാന്‍ 231 റണ്‍സും സ്വന്തമാക്കിയിരുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ ശ്രീലങ്ക എട്ട് വിക്കറ്റ് നഷ്ടത്തില്‍ 360 റണ്‍സാണ് നേടിയത്.
ഇതോടെ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര ഇരുടീമുകളും 1-1ന് പങ്കിട്ടു. ധനഞ്ജയ സില്‍വയാണ് കളിയിലെ താരം. പ്രഭത് ജയസൂര്യ പരമ്പരയിലെ താരമായും തെരഞ്ഞെടുക്കപ്പെട്ടു.