സഞ്ജുപ്പടി ആദ്യം ബാറ്റ് ചെയ്യും, ഐപിഎല്ലിനെ പിടിച്ചുകുലുക്കാന്‍ ആ താരം ഇന്ന് അരങ്ങേറും

ഐപിഎല്‍ 16ാം സീസണിലെ ആദ്യ മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുനന രാജസ്ഥാന്‍ റോയല്‍സ് ആദ്യം ബാറ്റ ചെയ്യും. ടോസ് നേടിയ സണ്‍റൈസസ് ഹൈദരാബാദ് നായകന്‍ ഭുവനേശ്വര്‍ കുമാര്‍ ആദ്യം ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

ജോസ് ബടലര്‍, ഹെറ്റ്‌മെയര്‍, ജാസണ്‍ ഹോള്‍ഡര്‍, ട്രെന്‍ഡ് ബോള്‍ട്ട് എന്നിവരാണ് രാജസ്ഥാന്‍ റോയല്‍സിന്റെ വിദേശ താരങ്ങള്‍. സണ്‍റൈസസിനായി, ഹാരി ബ്രോക്ക്, ഫാറൂഖി, ഗ്ലെന്‍ ഫിലിപ്‌സ്, ആദില്‍ റാഷിദ് എന്നിവരാണ് കളിക്കുക. ഹാരി ബ്രോക്കിന്റെ അരങ്ങേറ്റ മത്സരമാണിത്.

ഹൈദരാബാദിനായി എയ്ഡന്‍ മാര്‍ക്രാം ടീമിനൊപ്പം ചേരാത്തതിനാല്‍ ഭുവനേശ്വര്‍ കുമാറാണ് ഹൈദരാബാദിനെ നയിക്കുന്നത്. മായങ്ക് അഗര്‍വാള്‍, രാഹുല്‍ ത്രിപാഠി, ഗ്ലെന്‍ ഫിലിപ്‌സ്, അബ്ദുല്‍ സമദ് തുടങ്ങിയവരിലാണ് ഹൈദരാബാദിന്റെ ബാറ്റിംഗ് പ്രതീക്ഷ.

ഉമ്രാന്‍ മാലിക്, ടി. നടരാജന്‍, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവര്‍ ഹൈദരാബാദിന്റെ ബൗളിംഗ് നിരയിലുമെത്തും. മറുവശത്ത് ജോസ് ബട്ലറിലും ക്യാപ്റ്റന്‍ സഞ്ജു സാംസണിലുമാണ് രാജസ്ഥാന്റെ പ്രധാന ബാറ്റിംഗ് പ്രതീക്ഷ

 

You Might Also Like