മണ്ടത്തരങ്ങളുടെ ആഘോഷമായിരുന്നു ആ ടീം, സ്വന്തം തീരുമാനങ്ങളാണ് അവരെ ഈ ദയനീയ നിലയിലെത്തിച്ചത്

പ്രണം കൃഷ്ണ
മുട്ട തോടിന്റെ അത്ര പോലും ബലമില്ലാത്ത ഒരു മിഡില്‍ ഓര്‍ഡറില്‍ നിന്ന് മുന്നത്തെ രണ്ട് കളികളില്‍ തിളങ്ങിയ ആള്‍ റൗണ്ടര്‍മാരായ നബിയേയും, ഹോള്‍ഡറെയും ബെഞ്ചിലിരുത്തി മുജീബിനെ ഇറക്കിയതിന്റെ യുക്തി എങ്ങനെ ആലോചിച്ചിട്ടും എനിക്ക് പിടികിട്ടുന്നില്ല. ഇന്നത്തെ കളിയിലെ മുജീബിന്റെ ബോളിങ് മികച്ചതായിരിന്നു എന്നത് സമ്മതിച്ചാലും മുജീബ് അഹെഡ് ഓഫ് നബി ആന്‍ഡ് ഹോള്‍ഡര്‍ എന്നതൊരു റൈറ്റ് കോളെ അല്ല.
പ്രത്യേകിച്ച് ഹൈദരാബാദ് പോലെ ഇത്രേം വീക്ക് ആയൊരു മിഡില്‍ ഓര്‍ഡറുള്ള ടീമില്‍. നാലാം വിദേശിയായി ആള്‍ റൗണ്ടറെയും അല്ല വില്യംസനെയോ, ജേസണ്‍ റോയിയെയോ പോലുള്ള സ്‌പെഷലിസ്റ്റ് ബാറ്റ്‌സ്മാനെ ഉള്‍പ്പെടുത്തണം എന്ന് പലരും അഭിപ്രായപ്പെടുമ്പോള്‍ ആണ് ടീം മാനേജ്‌മെന്റ് ആള്‍ റൗണ്ടറെ പിന്‍വലിച്ചു ഒരു സ്‌പെഷലിസ്റ്റ് ബോളറെ കൊണ്ട് വരുന്നത്.
പിന്നെ അതേപോലെ തന്നെ ഇത്രയും ഇന്ത്യന്‍ യുവതാരങ്ങളെ ഉറപ്പായും കളിപ്പിക്കണം എന്ന് എന്തോ റൂള്‍ ഉള്ളത് പോലെയാണ് ഇവരുടെ ടീം സിലക്ഷന്‍. ഇന്ന് തന്നെ കഴിഞ്ഞ കളിയില്‍ നിന്ന് നാല് മാറ്റങ്ങള്‍ എന്ന് കേട്ടപ്പോള്‍ ഞാനാദ്യം കരുതിയത് എന്നാല് ഇന്ന് എന്തായാലും കേദാര്‍ ജാഥവ് ഉണ്ടാകുമായിരിക്കും എന്നാണ്. കഴിഞ്ഞ സീസണില്‍ അമ്പേ പരാജയപ്പെട്ടു പോയി എന്നത് സമ്മതിച്ചാലും കേദാര്‍ ഒരു എക്‌സ്പീരിയന്‍സ്ഡ് കാമ്പയിനറാണ് , ഹൈദരാബാദ് ഇപ്പോ മധ്യനിരയില്‍ ലാക്ക് ചെയ്യുന്നതും എക്‌സ്പീരിയന്‍സ്ഡായ, ഗെയിം റീഡ് ചെയ്യാന്‍ അറിയാവുന്ന ഒരു ഇന്ത്യന്‍ ബാറ്റ്‌സ്മാനെയാണ്. ആ ഗാപ്പ് ഫില്‍ ചെയ്യാന്‍ കേദാറിന് ഒരവസരം കൊടുത്തു നോക്കാവുന്നതാണ്. മാത്രവുമല്ല ചെന്നൈ സാഹചര്യങ്ങളെ നല്ലപോലെ അറിയാവുന്ന ഒരു പ്ലേയര്‍ കൂടിയാണ് കേദാര്‍.
ഈ കളിയില്‍ ഹൈദരാബാദിന്റെ ഭാഗത്ത് നിന്നുണ്ടായ ഒരേയൊരു വെല്‍കം ചേഞ്ച് എന്ന് പറയാവുന്നത് ജോണി ബെയര്‍സ്റ്റോ എന്ന ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ഓപ്പണറെ ഒപ്പണറാക്കി തന്നെ ഇറക്കി എന്നത് മാത്രമാണ്.
പിന്നെ ഹൈദരാബാദിന് ഇല്ലാതെ പോയ ഒന്ന് ഭാഗ്യമാണ്. മുംബൈ ഇന്നിംഗ്‌സില്‍ എഡ്ജ് ചെയ്ത് പോയ ഫോറുകളും, പൊല്ലാര്‍ഡിനെ ഡ്രോപ്പ് ചെയ്തതും ഒക്കെ ചെന്നൈ പോലെ 145 PAR സ്‌കോര്‍ ആയൊരു പിച്ചില്‍ മുംബൈയുടെ സ്‌കോര്‍ബോര്‍ഡില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്.
അതേപോലെ തന്നെ ബെയര്‍സ്റ്റോയുടെ ഹിറ്റ് വിക്കറ്റും. നിര്‍ഭാഗ്യത്തിനെ പഴിക്കാമെങ്കിലും ആത്യന്തികമായി പരാജയത്തിന് കാരണം രോഹിതും, ഡി കോക്കും, പൊള്ളര്‍ഡും, ഹാര്‍ഥിക്കും, ബുംറയും, ബോള്‍ട്ടും ഉള്‍പ്പെടുന്ന മുംബൈ ടീം ഹൈദരാബാദിനേക്കാള്‍ നന്നായി കളിച്ചു എന്നത് തന്നെയാണ്. All credits to Mumbai team.
കഴിഞ്ഞ സീസണിലും ഏതാണ്ട് പുറത്തായി എന്നുറപ്പിച്ചിടത്ത് നിന്ന് തിരിച്ചു വന്നു മൂന്നാമതായി സീസണ്‍ അവസാനിപ്പിച്ച ഹൈദരാബാദ് ഈ സീസണിലും അതുപോലെ തന്നെ തിരിച്ചുവരും എന്ന് തന്നെയാണ് എന്റെ വിശ്വാസം. അതിനുള്ള റിസോഴ്‌സ് ഒക്കെ അവരുടെ കയ്യിലുണ്ട്.
കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്