കാവ്യ വിളിച്ചെടുത്ത് കൂട്ടിലടച്ചു, ഇന്ത്യന്‍ സൂപ്പര്‍ താരത്തിന്റെ കരിയര്‍ സണ്‍റൈസസ് നശിപ്പിച്ചതിങ്ങനെ

Image 3
CricketFan ZoneFeatured

മുരളി മേലാട്ട്

വാഷിങ്ടണ്‍ സുന്ദര്‍.. ഒരു കാലത്ത് ഇന്ത്യന്‍ ടി20 ടീമിലെ സജീവ സാന്നിദ്ധ്യമായിരുന്നു ഈ സ്പിന്‍ ഓള്‍റൗണ്ടര്‍ ഇന്ന് അവസരങ്ങള്‍ അധികം ലഭിക്കുന്നില്ല. കരിയറിലെ മികച്ച സമയത്ത് ഒരു ഇന്‍ഡ്യന്‍ താരത്തെ സംബന്ധിച്ച് ഐപിഎല്‍ ഇന്നൊരു പ്രധാന ഘടകമാണ് …

ഏതെങ്കിലും ഭാവനാശൂന്യനായ ഒരാള്‍ ഫ്രാഞ്ചൈസികളുടെ ടിമില്‍ എത്തപ്പെട്ടാല്‍ കരിയര്‍ പോലും സൈഡ് ബഞ്ചിലിരുന്നു തീര്‍ന്നു പോകും. സയ്യിദ് മുഖ്ത്താഷലി ട്രോഫി മാത്രം കളിച്ചു കൊണ്ട് ഒരു താരത്തിന് ഇന്ന് ദേശീയ ടി20ടീമില്‍ നിലനില്‍ക്കാന്‍ പ്രയാസമാണ്.

ഐപിഎല്‍ ടീമില്‍ ഗ്രൗണ്ടില്‍ ഇറങ്ങി മികച്ച രീതിയില്‍ പെര്‍ഫോംചെയ്യാന്‍ അവസരം ലഭിക്കണം. എങ്കില്‍ മാത്രമേ ചെറിയ ചെറിയ താരങ്ങളെ പരിഗണിക്കൂ. വാഷിംഗ് ടണ്‍ സുന്ദറിന്റെ കഷ്ടകാലത്തിന് ഇത്തവണ ഹൈദരാബാദിലാണ് എത്തപ്പെട്ടത്. ഒരേ പറ്റേണ്‍ എപ്പോഴും പിന്‍തുടര്‍ന്ന ആ ടീമില്‍ എത്തിയതിനാല്‍ സൈഡ് ബഞ്ചില്‍ കൂണുകിളുത്ത് ഇരുന്നു പോകും. അതാണ് നിലവിലുള്ള അവസ്ഥ.

കഴിഞ്ഞ സീസണില്‍ പലപല ഫ്രാഞ്ചൈസികള്‍ വാഷിംഗ്ടണ്‍ സുന്ദറിനായി കുറേ വിളിച്ചു. അതില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും കുറേ വിളിച്ചു നോക്കി. കാവ്യ മാരന്‍ വിട്ടുകൊടുത്തില്ല. വിളിച്ചെടുത്തു കൂട്ടലടച്ചു. അതോടെ ഈ ഓള്‍റൗണ്ടറേ ആര്‍ക്കും ഇല്ലാതാക്കി . തനിക്കാക്കി വെടക്കാക്കുക എന്ന് നാടന്‍ ഭാഷയില്‍ പറയാം.

എന്റെ ഓര്‍മ്മ ശരിയെങ്കില്‍ ഈ സീസണില്‍ ഏറ്റവുമധികം തവണ ഗ്രൗണ്ടില്‍ ഇറങ്ങിയ (17 തവണ ) ടീമാണ് സണ്‍റൈസസ് ഹൈദരാബാദ്. ഇതില്‍ ഒരവസരം പോലും കൊടുത്തില്ല. അങ്ങിനെ അടുത്ത സീസണിലെ മെഗാലേലത്തില്‍ പാഴ് വസ്തുക്കളില്‍ ഒന്നായി മാറി വാഷിംഗ്ടണ്‍ സുന്ദര്‍.

ചെന്നൈ സൂപ്പര്‍ കിങ്‌സിനെ സംബന്ധിച്ച് അവര്‍ക്ക് ഉപകാരപ്പെടുമായിരുന്നു ഈ ഓള്‍റൗണ്ടറേ. അതുകൊണ്ടാണ് അവര്‍ കുറച്ചു വിളിച്ചു നോക്കിയത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ എത്തിയിരുന്നെങ്കില്‍ ഒരുപക്ഷേ വാഷിംഗ്ടണ്‍ സുന്ദറിന്റെ കരിയര്‍ പോലും ചിലപ്പോള്‍ മാറിമറിയുമായിരുന്നു.

അത്തരത്തില്‍ തീര്‍ന്നു പോകുന്ന അനവധി താരങ്ങളുണ്ട്. നിങ്ങളുടെ അഭിപ്രായത്തില്‍ അത്തരത്തില്‍ പെടുന്ന യംഗ് താരളെ ചൂണ്ടിക്കാട്ടാം