ശ്രീശാന്തിനെ ഐപിഎല്ലില്‍ നിന്നും പുറത്താക്കാനുളള കാരണം പുറത്ത്

ഏഴ് വര്‍ഷത്തെ വിലക്കിന് ശേഷം ക്രിക്കറ്റ് കളിക്കളത്തിലേക്ക് തിരിച്ചെത്തിയ മലയാളി താരം എസ് ശ്രീശാന്തിന് പക്ഷെ ഇത്തവണത്തെ ഐപിഎല്‍ കളിക്കാനാകില്ല. ഐപിഎല്ലിലെ അന്തിമ ലേലപട്ടികയില്‍ നിന്നും താരത്തെ ഒഴിവാക്കിയതാണ് ശ്രീശാന്തിന്റെ സ്വപ്‌നങ്ങള്‍ വീണുടഞ്ഞത്.

1114 താരങ്ങള്‍ ലേലത്തിനായി പേര് നല്‍കിയിരുന്നു. അതില്‍ ഏതെങ്കിലും ഫ്രാഞ്ചൈസി താല്പര്യം പ്രകടിപ്പിക്കുന്ന താരങ്ങളെ മാത്രമാണ് അന്തിമ പട്ടികയില്‍ ബിസിസിഐ ഉള്‍പെടുത്തി.ിരിക്കുന്നത്. ശ്രീശാന്തില്‍ ഫ്രാഞ്ചൈസികള്‍ ഒന്നും തന്നെ താല്പര്യം പ്രകടിപ്പിക്കാത്ത പശ്ചാത്തലത്തിലാണ് അന്തിമ ലിസ്റ്റില്‍ നിന്നും ശ്രീയെ പുറത്താക്കിയത്. ഒരു ഫ്രാഞ്ചൈസി വക്താവിനെ ഉദ്ദരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യയ്ക്ക് വേണ്ടി 27 ടെസ്റ്റിലും 53 ഏകദിനങ്ങളിലും 10 ടി20യിലും കളിച്ചിട്ടുള്ള ശ്രീശാന്ത് 169 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ആദ്യ ഐ പി എല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ ഇന്ത്യന്‍ ബൗളര്‍ ശ്രീശാന്ത് ആയിരുന്നു.

292 താരങ്ങളാണ് ലേലത്തിനുള്ള അന്തിമ പട്ടികയിലുള്ളത്. ഫെബ്രുവരി 18 ന് ചെന്നൈയിലാണ് ലേലം നടക്കുന്നത്. 164 ഇന്ത്യന്‍ താരങ്ങളും 125 വിദേശ താരങ്ങളുമാണ് ലേലത്തിനുള്ള അന്തിമ പട്ടികയിലുള്ളത്.

10 താരങ്ങളാണ് തങ്ങളുടെ അടിസ്ഥാന വില 2 കോടിയായി നിശ്ചയിച്ചിട്ടുള്ളത്. ഗ്ലെന്‍ മാക്സ്വെല്‍, സ്റ്റീവ് സ്മിത്ത്, ഷാക്കിബ് അല്‍ ഹസന്‍, മൊയിന്‍ അലി, ജേസണ്‍ റോയ്, ലിയാം പ്ലങ്കറ്റ്, മാര്‍ക്ക് വുഡ്, സാം ബില്ലിങ്സ്, ഹര്‍ഭജന്‍ സിങ്, കേദാര്‍ ജാദവ് എന്നിവരാണ് അടിസ്ഥാന വില 2 കോടിയിട്ടിരിക്കുന്ന താരങ്ങള്‍.

You Might Also Like