ഒടുവില്‍ ശ്രീശാന്ത് പന്തെറിഞ്ഞു, ‘പഞ്ഞിക്കിട്ട്’ അസറുദ്ദീന്‍
നീണ്ട ഇടവേളയ്ക്ക്് ശേഷം മുന്‍ ഇന്ത്യന്‍ താരവും മലയാളിയുമായ എശ് ശ്രീശാന്ത് മൈതാനത്ത് പന്തെറിഞ്ഞു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയുടെ മുന്നൊരുക്കത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിശീലന മത്സരത്തിലാണ് ഏഴ് വര്‍ഷത്തിന് ശേഷം ശ്രീശാന്ത് പന്തെറിഞ്ഞത്.
എന്നാല്‍ ശ്രീയ്ക്ക് ബൗളിംഗില്‍ കാര്യമായി തിളങ്ങളാനായില്ല. മൂന്ന് ഓവര്‍ പന്തെറിഞ്ഞ ശ്രീശാന്ത് 30 റണ്‍സാണ് വിട്ട് കൊടുത്തു. വിക്കറ്റൊന്നും നേടാനും താരത്തിന് ആയില്ല.
കേരള താരങ്ങള്‍ തന്നെ വ്യത്യസ്ത ടീമുകളായി തിരിഞ്ഞാണ് പരിശീലന മത്സരം കളിച്ചത്. റോബിന്‍ ഉത്തപ്പ നയിച്ച കെ സി എ ടീം ‘ബി’ യ്ക്ക് വേണ്ടിയാണ് ശ്രീശാന്ത് കളിച്ചത്. സച്ചിന്‍ ബേബി നയിച്ച കെ സി എ ടീം ‘എ’ ആയിരുന്നു ഇവരുടെ എതിരാളി.
മത്സരത്തില്‍ ശ്രീയടങ്ങിയ ഉത്തപ്പയുടെ ടീം 10 വിക്കറ്റിന് തോറ്റു. ആദ്യ ബാറ്റ് ചെയ്ത് ഉത്തപ്പയുടെ ടീം ഒന്‍പത് വിക്കറ്റിന് 129 റണ്‍സാണ് എടുത്തത്.
മറുപടി ബാറ്റിംഗില്‍ വെറും 14.3 ഓവറുകളില്‍ എതിരാളികള്‍ വിജയം കാണുകയായിരുന്നു. 46 പന്തുകളില്‍ 8 ബൗണ്ടറികളും, 5 സിക്‌സറുകളുമടക്കം 84 റണ്‍സ് നേടിയ അസറുദ്ദീനായിരുന്നു ഈ മത്സരത്തില്‍ കെ സി എ ടീം ‘എ’ യുടെ വിജയ ശില്പി.