ശ്രീശാന്തിന്റെ പക വീട്ടല്‍ രാജ്‌കോട്ടില്‍, അപമാനിച്ചവര്‍ക്ക് ചുട്ടമറുപടി നല്‍കാന്‍ ഒരുങ്ങുന്നു

Image 3
CricketIPL

ഐപിഎല്‍ താര ലേലത്തില്‍ ഒരു ടീമുകളും സ്വന്തമാക്കാതിരുന്നതോടെ മുന്‍ ഇന്ത്യന്‍ താരം എസ് ശ്രീശാന്തിന്റെ കരിയറിന് ഏതാണ്ട് അന്ത്യമായെന്നാണ് ക്രിക്കറ്റ് ലോകം വിലയിരുത്തുന്നത്. എന്നാല്‍ അടുത്ത ആഴ്ച്ച തുടങ്ങുന്ന രഞ്ജിയില്‍ വലിയ തിരിച്ചുവരവ് നടത്താനാണ് ശ്രീശാന്ത് ആഗ്രഹിക്കുന്നത്. ഇതിലൂടെ ഐപിഎല്‍ താരലേലത്തില്‍ അപമാനിക്കപ്പെട്ടതിന്റെ ക്ഷീണം മാറ്റാമെന്നും ഇന്ത്യന്‍ താരം കരുതുന്നു.

അതേ ദിവസം, തനിക്കു നല്‍കിയ പിന്തുണയ്ക്കു ട്വിറ്ററിലൂടെ ആരാധകര്‍ക്കു എസ്. ശ്രീശാന്ത് നന്ദി പറഞ്ഞു. കേരള രഞ്ജി ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടതില്‍ അതിയായ സന്തോഷമുണ്ടെന്നും, തനിക്കു നല്‍കിയ പിന്തുണയ്ക്കു നന്ദിയെന്നുമായിരുന്നു ട്വീറ്റ്. 50 ലക്ഷം രൂപ അടിസ്ഥാന വില നിശ്ചയിച്ചിരുന്ന ശ്രീശാന്തിനെ പക്ഷേ, ഐപിഎല്‍ താരലേലത്തിന്റെ 2ാം ദിവസം ആരും ടീമിലെടുത്തില്ല.

ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ്, കൊച്ചി ടസ്‌കേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകള്‍ക്കായി 200813 കാലയളവില്‍ 44 മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരമാണ് ശ്രീശാന്ത്. കഴിഞ്ഞ ആഴ്ചയാണു രഞ്ജി ട്രോഫിക്കുള്ള കേരള ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്.

ബിസിസിഐ വിലക്കിനെത്തുടര്‍ന്ന് 2013 മുതല്‍ ക്രിക്കറ്റില്‍നിന്നു വിട്ടുനിന്ന ശ്രീശാന്ത് കഴിഞ്ഞ സീസണില്‍ ആഭ്യന്തര ക്രിക്കറ്റിലേക്കു മടങ്ങിയെത്തിയിരുന്നു. സയ്യിദ് മുഷ്താഖ് അലി ട്വന്റി20 ചാംപ്യന്‍ഷിപ്, വിജയ് ഹസാരെ ട്രോഫി എന്നിവയ്ക്കുള്ള കേരള ടീമിലും ഉള്‍പ്പെട്ടിരുന്നു.

വ്യാഴാഴ്ച രാജ്‌കോട്ടില്‍ മേഖാലയയ്‌ക്കെതിരെയാണ് രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ ആദ്യ മത്സരം.