ലൈനിലും ലെംഗ്ത്തിലും ഞെട്ടിച്ച് ശ്രീശാന്ത്, ഐപിഎല്‍ ടീമുകള്‍ ഖേദിക്കേണ്ടി വരും

Image 3
CricketTeam India

ഐപിഎല്‍ താരലേലത്തില്‍ ഒരാളും വിളിക്കാതെ അപമാനിക്കപ്പെട്ട് മടങ്ങേണ്ടി വന്നെങ്കിലും തന്റെ പ്രതിഭയ്ക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ലെന്ന് തെളിയിച്ച് മുന്‍ ഇന്ത്യന്‍ താരം എസ് ശ്രീശാന്ത്. രഞ്ജി മത്സരത്തിനായി തയ്യാറെടുപ്പിന്റെ ഭാഗമായി രാജ് കോട്ടില്‍ നെറ്റ്‌സില്‍ പരിശീലിക്കുന്നതിന്റെ ദൃശങ്ങളാണ് ശ്രീശാന്ത് പങ്കുവെച്ചത്.

മികച്ച ലൈനിലും ലെംഗ്ത്തിലും പന്തെറിയുന്ന മലയാളി താരത്തെയാണ് ഈ വീഡിയോയില്‍ കാണാകുന്നത്.

 

View this post on Instagram

 

A post shared by Sree Santh (@sreesanthnair36)

‘വേഗതയില്‍ ഓടാനും ബൗള്‍ ചെയ്യാനും ആകുന്നു.. .. സ്ഥിരതയോടെ ബൗള്‍ ചെയ്യുന്നത് എന്നെ ഉറപ്പായും മുന്നോട്ട് കൊണ്ടുപോകുന്നു.. കൂടാതെ എന്റെ വിശ്വാസവും.. എക്കാലത്തെയും മികച്ച വികാരം ഇപ്പോള്‍ അനുഭവപ്പെടുത്തു.. ദൈവത്തിന്റെ കൃപ’ ശ്രീശാന്ത് പറഞ്ഞു.

ഈ മാസം 17നാണ് കേരളത്തിന്റെ രഞ്ജി മത്സരം ആരംഭിക്കുന്നത്. രാജ് കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ മേഘാലയക്കെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം.

നേരത്തെ ഐപിഎല്‍ താരലേലത്തില്‍ അന്‍പത് ലക്ഷമായിരുന്നു ശ്രീശാന്തിന്റെ അടിസ്ഥാന വില. എന്നാല്‍ മലയാളി താരത്തെ പരിഗണിക്കാന്‍ ആരും തയ്യാറായിരുന്നില്ല. രഞ്ജി ശ്രീശാന്ത് തിളങ്ങുമോയെന്ന് ഇതോടെ ഉറ്റുനോക്കുകയാണ് മലയാളി ക്രിക്കറ്റ് പ്രേമികള്‍.