ശ്രീശാന്ത് ഐപിഎല്‍ ലേലത്തില്‍ നിന്നും പുറത്ത്, സച്ചിന്റെ മകന്‍ അകത്ത്!
ഐപിഎല്‍ താരലേലത്തിന്റെ അന്തിമപട്ടികയില്‍ നിന്നും മലയാളി ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത് പുറത്ത്. ഫെബ്രുവരി 18ന് നടക്കാനിരിക്കുന്ന ലേലത്തില്‍ പങ്കെടുക്കുന്നതിനായി പേര് റജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും അവസാന പട്ടികയില്‍ നിന്ന് നീക്കുകയായിരുന്നു. 75 ലക്ഷം രൂപയായായിരുന്നു പ്രഥമിക പട്ടികയില്‍ ശ്രീശാന്തിന്റെ അടിസ്ഥാന വില.
ആകെ 292 താരങ്ങള്‍ മാത്രമാണ് ലേലത്തില്‍ പങ്കെടുക്കുക. സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ മകന്‍ അര്‍ജുന്‍ തെന്‍ഡുല്‍ക്കര്‍ അന്തിമ പട്ടികയില്‍ ഇടം പിടിച്ചു. ആകെ 1114 താരങ്ങളാണ് ലേലത്തില്‍ പങ്കെടുക്കാനായി പേര് റജിസ്റ്റര്‍ ചെയ്തിരുന്നത്.
അഞ്ച് മലയാളി താരങ്ങള്‍ ഇടം നേടി. മുഷ്താഖ് ട്രോഫിയില്‍ താരമായി മാറിയ മുഹമ്മദ് അസറുദ്ദീനും പട്ടികയിലിടം നേടി. അസറുദ്ദീനെ കൂടാതെ സച്ചിന്‍ ബേബി, എംഡി നിധീഷ്, കരുണ്‍ നായര്‍, വിഷ്ണു വിനോദ് എന്നീ മലയാളികള്‍ പട്ടികയില്‍ ഇടം നേടി.
ടീമിന്റെ ഭാഗമാണ്. രണ്ടു കോടി രൂപയാണ് താരങ്ങളുടെ ഏറ്റവും കൂടിയ അടിസ്ഥാന വില. ഇന്ത്യന്‍ താരങ്ങളായ ഹര്‍ഭജന്‍, കേദാര്‍ ജാദവ്, വിദേശ താരങ്ങളായ ഗ്ലെന്‍ മാക്സവെല്‍, സ്റ്റീവ് സ്മിത്ത്, ഷാഖിബ് അല്‍ ഹസ്സന്‍, മോയിന്‍ അലി, സാം ബില്ലിംഗ്സ്, ലിയാം പ്ലങ്കറ്റ്, ജേസണ്‍ റോയ്, മാര്‍ക്ക് വുഡ് എന്നിവരാണ് രണ്ടു കോടി പട്ടികയിലുള്ളത്.
മൊത്തം 164 ഇന്ത്യന്‍ കളിക്കാരെയും 125 വിദേശ കളിക്കാരെയും അസോസിയേറ്റ് രാജ്യങ്ങളില്‍ നിന്നുള്ള മൂന്ന് പേരെയും ലേലത്തിനുള്ള അന്തിമ പട്ടികയില്‍ ഉള്‍പ്പെടുത്തി.
റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിലാണ് ഏറ്റവും കൂടുതല്‍ 13 സ്ലോട്ടുകള്‍ ഉള്ളത്. സണ്‍റൈസേഴ്സിന് മൂന്ന് ഒഴിവുകള്‍ മാത്രമാണ് ഉള്ളത്. കിംഗ്‌സ് ഇലവന്‍ പഞ്ചാബിനാണ് ലേലത്തിനായി ചിലവാക്കാന്‍ ഏറ്റവും കൂടുതല്‍ പണമുള്ളത്, 53.1 കോടി രൂപ. സണ്‍ റൈസേഴ്‌സിനാണ് ഏറ്റവും കുറവ് മാത്രം ചിലവഴിക്കാനാവുക. 10.75 കോടിയാണ് സണ്‍റൈസേഴ്‌സിന് ചിലവഴിക്കാവുന്ന തുക. സിഎസ്‌കെക്ക് 22.7 കോടിയാണ് ചിലവാക്കാനാവുക. ആറ് താരങ്ങളെ ടീമിനെ ലേലത്തില്‍ വിളിക്കാം.