അയാള്‍ തീയായിരുന്നു, ഇപ്പോഴും തീയാണ്, അമ്പരപ്പിക്കുന്ന ബൗളിംഗ് പ്രകടനവുമായി ശ്രീശാന്ത്

ലെജന്‍ഡ് ലീഗില്‍ ഇന്ത്യ ക്യാപിറ്റല്‍സ് ഗുജറാത്ത് ജയന്റ്‌സിനെ നാല് വിക്കറ്റിന് തോല്‍പ്പിച്ചു. 134 റണ്‍സ് എന്ന വിജയലക്ഷ്യം അവസാന പന്തില്‍ ക്യാപിറ്റല്‍സ് മറികടന്നു.
ഗുജറാത്തിനായി എസ്. ശ്രീശാന്ത് മികച്ച പ്രകടനം കാഴ്ചവെച്ചു. മൂന്ന് ഓവറില്‍ 16 റണ്‍സ് മാത്രം വഴങ്ങിയ ശ്രീശാന്ത്, ഒരു മെയ്ഡന്‍ ഓവറും എറിഞ്ഞു. ഈ മെയ്ഡന്‍ ഓവര്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ഗുജറാത്തിനായി മുഹമ്മദ് കൈഫ് 40 റണ്‍സുമായി ടോപ് സ്‌കോറര്‍ ആയി. ക്യാപിറ്റല്‍സിനായി ഇഖ്ബാല്‍ അബ്ദുള്ള മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.
ഇയാന്‍ ബെല്‍ (41) ക്യാപിറ്റല്‍സിന്റെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. അവസാന ഘട്ടത്തില്‍ ആഷ്ലി നഴ്സുമായി (11) ചേര്‍ന്ന് ബെല്‍ ടീമിനെ വിജയത്തിലെത്തിച്ചു.
പോയിന്റ് പട്ടികയില്‍ ഗുജറാത്ത് അവസാന സ്ഥാനത്തും ഇന്ത്യ ക്യാപിറ്റല്‍സ് രണ്ടാം സ്ഥാനത്തുമാണ്.