യൂറോപ്യൻ സൂപ്പർ ലീഗ്; കോടതിയിൽ യുവേഫക്ക് കനത്ത തിരിച്ചടി

യൂറോപ്യൻ സൂപ്പർ ലീഗുമായി ബന്ധപ്പെട്ട എല്ലാ അച്ചടക്ക നടപടികളും നിർത്തിവയ്ക്കാൻ യുവേഫയോട് സ്പാനിഷ് കോടതിയുടെ ഉത്തരവ്. യുവേഫയെ വെല്ലുവിളിച്ച് ചാമ്പ്യൻസ് ലീഗിൽ നിന്നും വ്യത്യസ്തമായി തുടങ്ങാനിരുന്ന യൂറോപ്യൻ സൂപ്പർ ലീഗുമായി ഇപ്പോഴും സഹകരിക്കുന്ന അവസാന മൂന്ന് ക്ലബുകളായ റയൽ മാഡ്രിഡ്, ബാർസിലോണ, യുവന്റസ് എന്നീ ക്ളബുകളെ യുവേഫ സസ്‌പെൻഡ് ചെയ്‌തേക്കും എന്ന് നേരത്തെ വാർത്തകൾ ഉണ്ടായിരുന്നു.
ബാഴ്സയ്ക്കും,റയലിനും, യുവന്റസിനും എതിരായ എല്ലാ നടപടികളും അടിയന്തിരമായി നിർത്തിവയ്ക്കാനാണ് സ്പാനിഷ് കോടതിയുടെ ഉത്തരവ്. 12 ടീമുകളുമായി തുടങ്ങാനിരുന്ന യൂറോപ്യൻ സൂപ്പർ ലീഗിൽ നിന്നും യുവേഫയുടെ ഭീഷണിക്ക് വഴങ്ങി പ്രീമിയർ ലീഗ് വമ്പന്മാർ ഉൾപ്പടെ ഒൻപത് ക്ലബുകൾ പിൻവാങ്ങിയിരുന്നു.