മഴവില്ലഴകിൽ മെസി, യൂറോയിൽ സ്പെയിനിനും കോപ്പ അമേരിക്കയിൽ അര്ജന്റീനക്കും സമനില

യുവേഫ യൂറോ കപ്പിലെ ആദ്യ മത്സരത്തിൽ സ്പെയിനിനു സ്വീഡനെതിരെ ഗോൾരഹിത സമനിലയിൽ പിരിയേണ്ടി വന്നപ്പോൾ കോപ്പ അമേരിക്കയിലെ ആദ്യമത്സരത്തിൽ അർജന്റീനക്ക് ചിലിയോട് 1-1 നു സമനിലകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരിക്കുകയാണ്.

കളിയുടെ തുടക്കത്തിൽ ചിലെ പന്തടക്കത്തോടെ ആക്രമണം മെനഞ്ഞുവെങ്കിലും പിന്നീട് അർജന്റീന കളിയിലേക്ക് തിരിച്ചെത്തുകയായിരുന്നു. നിരന്തരം ആക്രമിച്ചു കളിച്ച അർജന്റീന രണ്ടു മൂന്നു ഗോളവസരങ്ങൾ സൃഷ്ടിച്ചുവെങ്കിലും ഗോൾ കണ്ടെത്താനാവാതെ പോയി.

എന്നാൽ 32ആം മിനുട്ടിൽ ലോ സെൽസോയെ പെനാൽറ്റി ബോക്സിനു പുറത്തു വീഴ്ത്തിയതിന് കിട്ടിയ ഫ്രീകിക്ക് മെസി മഴവില്ലഴകിൽ ചിലി ഗോൾകീപ്പർ ക്‌ളോഡിയോ ബ്രാവോയെ നിഷ്പ്രഭനാക്കി വലയിലെത്തിക്കുകയായായിരുന്നു.

രണ്ടാം പകുതിയിൽ അർജന്റീന ആക്രമണ ശൈലി പുറത്തെടുത്തു നീക്കങ്ങൾ മെനഞ്ഞുവെങ്കിലും ഗോൾ കണ്ടെത്താനായില്ല.. എന്നാൽ മരുഭാഗത്ത് പ്രത്യാക്രമണത്തിൽ അർടുറോ വിദാലിനെ പെനാൽറ്റി ബോക്സിൽ വീഴ്ത്തിയതിന് പെനാൽറ്റി ചിലിക്ക് അനുകൂലമായി വാർ വിധിച്ചു. വിദാലിന്റെ പെനാൽറ്റി കിക്ക് തടുത്തെങ്കിലും പോസ്റ്റിൽ തട്ടി തിരിച്ചെത്തിയ പന്ത് ചിലിയുടെ വർഗാസ് വലയിലെത്തിക്കുകയായിരുന്നു. പിന്നീട് ഇരു ടീമുകൾക്കും ഗോൾ കണ്ടെത്താവാതെ വന്നതോടെ മത്സരം സമനിലയിൽ അവസാനിക്കുകയായിരുന്നു.

You Might Also Like