ടീമിനെക്കാൾ വലുതല്ല ഒരു താരവും, അൻസു ഫാറ്റിയിൽ കേന്ദ്രികരിച്ചല്ല ടീം നിർമാണമെന്ന് ലൂയിസ് എൻരിക്കെ.

ബാഴ്സയിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്ന കൗമാരതാരമാണ് അൻസു ഫാറ്റി.  അതുകൊണ്ടുതന്നെ വളരെ പെട്ടെന്നു തന്നെ സ്പൈനിലേക്കും താരത്തിനു വിളിവന്നു. കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന സ്പെയിനിനു വേണ്ടി ഇറങ്ങിയ ഫാറ്റി ഇരട്ടഗോളുകൾ നേടി സ്പെയിനിന്റെ  ഏറ്റവും പ്രായം  കുറഞ്ഞ താരമായി മാറാനും താരത്തിനു സാധിച്ചിരുന്നു.

പതിനേഴുവയസിൽ തന്നെ സീനിയർ ടീമിൽ ലയണൽ മെസിയേക്കാൾ ഗോൾശരാശരിയുള്ള അൻസുവിനെ ബാഴ്സയിൽ  മെസിയുടെ പിൻഗാമിയായാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ മെസിയെ ചുറ്റിപ്പറ്റി ബാഴ്സയിൽ മത്സരങ്ങൾ പാഠത്തിയിടുന്നതു പോലെ സ്പെയിനിൽ ഒരിക്കലും അൻസുവിനെ ചുറ്റിപറ്റി ഒരിക്കലും ടീം നിർമിക്കില്ലെന്നു വ്യക്തമാക്കിയിരിക്കുകയാണ് സ്പെയിൻ പരിശീലകൻ ലൂയിസ് എൻറിക്കെ.

“ഇതൊരിക്കലും അവനെ ചുറ്റിപറ്റി ഒരു സിസ്റ്റം നിർമിക്കുകയെന്നതല്ല.  കാരണം ടീമിനെക്കാൾ വലുതല്ല ഒരാളും. എന്നാൽ കൂടുതൽ ചിന്തിച്ചു പ്രവർത്തിച്ചാൽ ഏതു മത്സരത്തിലും പരിഹാരം കണ്ടെത്താം. ഇവിടെ ഒരു സിസ്റ്റവും ഒരു താരത്തിനു ചുറ്റും നിർമ്മിക്കപ്പെടുന്നില്ല. ടീം ആണ് ഇവിടെ സിസ്റ്റമായി നിലകൊള്ളുന്നത്. അൻസു ഫാറ്റിയുടെ കാര്യത്തിൽ അവനൊരു  കളിക്കാരനായും വ്യക്തിയായും വളരാൻ അനുവദിക്കുകയാണ് വേണ്ടത്. അവന്റെ കാര്യത്തിൽ ശാന്തതയാണ് ഇപ്പോഴാവശ്യം. ” എൻരിക്കെ അഭിപ്രായപ്പെട്ടു.

എന്നാൽ സ്പെയിനിൽ സുവാരസ്, ഹാരി കേൻ അല്ലെങ്കിൽ മാർകോ വാൻബാസ്റ്റനെ പോലുള്ള തരങ്ങളില്ലാത്ത വേവലാതിയും അദ്ദേഹം ചൂണ്ടിക്കാണിച്ചു.  എന്നാൽ മറ്റു വഴികളിലൂടെ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാനാണ് പദ്ധതിയെന്നും എൻരികെ പ്രതീക്ഷ പ്രകടിപ്പിച്ചു.

You Might Also Like