ജര്‍മ്മനിയ്‌ക്കെതിരെ സ്‌പെയിന്‍ ടീം പ്രഖ്യാപിച്ചു, നിരവധി സര്‍പ്രൈസ് താരങ്ങള്‍

വരുന്ന സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന അന്താരാഷ്ട്ര മത്സരങ്ങൾക്കായുള്ള സ്പെയിൻ ടീമിനെ പരിശീലകൻ ലൂയിസ് എൻറികെ പ്രഖ്യാപിച്ചു. ജർമ്മനിക്കെതിരെ നടക്കുന്ന മത്സരത്തിലേക്കുള്ള സ്‌ക്വാഡാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്.നിരവധി യുവതാരങ്ങൾക്ക് എൻറികെ അവസരം നൽകിയിട്ടുണ്ട്. ഇരുപത്തിനാലംഗ സ്‌ക്വാഡ് ആണ് പുറത്ത് വിട്ടിരിക്കുന്നത്.
ബാഴ്സയുടെ വളർന്നുവരുന്ന പുത്തൻതാരോദയം അൻസു ഫാറ്റി ടീമിൽ ആദ്യമായി ഇടം നേടിയിട്ടുണ്ട്. അൻസു ഫാറ്റിയെ പോലെ തന്നെ എറിക് ഗാർഷ്യ, ഓസ്കാർ റോഡ്രിഗസ് എന്നിവരും ആദ്യമായി ടീമിൽ ഇടംനേടിയ യുവതാരങ്ങളാണ്.
ഉനൈ സിമോൺ, പൗ ടോറസ്, സെർജിയോ റെഗ്വിലോൺ, മിഖേൽ മെറിനോ, അഡമ ട്രവോറെ, ഫെറാൻ ടോറസ് എന്നിവരും ടീമിൽ ഇടം കണ്ടെത്തിയിട്ടുണ്ട്.
ഈ താരങ്ങൾ എല്ലാം തന്നെ ഈ സീസണിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച താരങ്ങൾ ആണ്. കൂടാതെ നീണ്ടകാലത്തെ ഇഞ്ചുറിക്ക് ശേഷം കളത്തിലേക്ക് തിരികെ എത്തിയ മാർകോ അസെൻസിയോക്കും ടീമിൽ ഇ എൻറികെ അവസരം നൽകിയിട്ടുണ്ട്.സെപ്റ്റംബർ മൂന്നിന് സ്റ്റുട്ട്ഗർട്ടിൽ വെച്ച് ജർമ്മനിയെയാണ് സ്പെയിൻ നേരിടുന്നത്. ഇതിന് ശേഷം ആറാം തിയ്യതി മാഡ്രിഡിലെ ആൽഫ്രഡോ ഡി സ്‌റ്റെഫാനോ സ്റ്റേഡിയത്തിൽ വെച്ച് ഉക്രൈനെയും സ്പെയിൻ നേരിടും.
സ്‌ക്വാഡ് :ഗോൾകീപ്പർമാർ:ഡേവിഡ് ഡി ഗെയ, കെപ്പ അരിൻസാബലാഗ, ഉനൈ സിമോൺ, പ്രതിരോധം:ജീസസ് നവാസ്, ഡാനി കാർവഹൽ, സെർജിയോ റാമോസ്, പാവു ടോറസ്, ഡീഗോ ലോറെൻറെ, ജോസെ ഗയ, സെർജിയോ റെഗ്വിലോൺ, എറിക് ഗാർഷ്യ, മധ്യനിര:ഫാബിയാൻ റൂയിസ്, തിയാഗോ അലകന്റാര,സെർജിയോ ബുസ്കറ്റ്സ്,റോഡ്രി ഹെർണാണ്ടസ്, മികെൽ മെറിനോ,ഡാനി ഓൾമോ, ഓസ്കാർ റോഡ്രിഗസ് മുന്നേറ്റം: റോഡ്രിഗോ മൊറേനോ, മിഖേൽ ഒയാർസബാൽ, അഡമാ ട്രവോറേ, മാർകോ അസെൻസിയോ, അൻസു ഫാറ്റി, ഫെറാൻ ടോറസ്