ഇസ്ലാം മതം സ്വീകരിച്ച് മറ്റൊരു ദക്ഷിണാഫ്രിക്കന്‍ താരവും

Image 3
CricketCricket News

ദക്ഷിണാഫ്രിക്കന്‍ യുവതാരം ബിയോണ്‍ ഫോര്‍ച്യുനും ഭാര്യയും ഇസ്ലാം മതം സ്വീകരിച്ചു. ഇമാദ് എന്നാണ് പുതിയ പേര്. താരം തന്നെ ഇക്കാര്യം സ്ഥിരീകരിച്ചു കഴിഞ്ഞു. ഫോര്‍ച്യൂനിന്റെ സുഹൃത്ത് പങ്കുവച്ച വാര്‍ത്ത ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം സ്ഥിരീകരിച്ചത്.

ഫോര്‍ച്യുനിന്റെ സഹതാരം തബ്രീസ് ഷംസിയുടെ ഭാര്യയാണ്, ഇസ്ലാം സ്വീകരിച്ച ശേഷമുള്ള ഇരുവരുടെയും ചിത്രങ്ങള്‍ പങ്കുവച്ചത്. താരം അത് റീഷെയര്‍ ചെയ്തിട്ടുണ്ട്.

‘ വിശുദ്ധ റമസാനിലെ കഴിഞ്ഞ രാത്രി ബിയോണ്‍ ശഹാദത്ത് ചൊല്ലി. അല്‍ഹംദുലില്ലാഹ്. ഇമാദ് എന്ന പേരാണ് അദ്ദേഹം തെരഞ്ഞെടുത്തത്. നിങ്ങളില്‍ അഭിമാനം’ – എന്നാണ് അവര്‍ കുറിച്ചത്.

2019 സെപ്തംബറില്‍ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ താരമാണ് ബിയോണ്‍. ടി20യില്‍ ഇന്ത്യയ്ക്കെതിരെയാണ് ആദ്യമായി കളത്തിലിറങ്ങിയത്. 2020 ജനുവരിയില്‍ ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരയിലും അംഗമായി.

ഇസ്ലാം സ്വീകരിക്കുന്ന രണ്ടാമത്തെ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്ററാണ് ബിയോണ്‍. 2011 ജനുവരിയില്‍ വെയ്ന്‍ പാര്‍നല്‍ ഇസ്ലാം സ്വീകരിച്ചിരുന്നു. വലീദ് എന്നാണ് അദ്ദേഹത്തിന്റെ പുതിയ പേര്. ദക്ഷിണാഫ്രിക്കന്‍ ഫാഷന്‍ ബ്ലോഗര്‍ ആയിഷ ബകര്‍ ആണ് താരത്തിന്റെ ഭാര്യ.