വന്‍ മാറ്റങ്ങളുമായി ഇന്ത്യ, എന്നിട്ടും ഗെയ്ക്കുവാദിന് അവഗണന, ദക്ഷിണാഫ്രിക്ക ബാറ്റ് ചെയ്യുന്നു

ഇന്ത്യയ്‌ക്കെതിരെ മൂന്നാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്ക ബാറ്റ് ചെയ്യുന്നു. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ ദക്ഷിണാഫ്രിക്കയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. നിരവധി മാറ്റങ്ങളോടെയാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്.

ഇന്ത്യന്‍ നിരയില്‍ നാല് മാറ്റങ്ങളുണ്ട്. സൂര്യകുമാര്‍ യാദവ്, ജയന്ത് യാദവ്, ദീപക് ചഹര്‍, പ്രസിദ്ധ് കൃഷ്ണ എന്നിവരാണ് ടീമില്‍ ഇടംപിടിച്ചത്. ആര്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, വെങ്കിടേഷ് അയ്യര്‍, ഷാര്‍ദുല്‍ താക്കൂര്‍ എന്നിവരാണ് ടീമിന് പുറത്തായത്. അതെസമയം റിതുരാജ് ഗെയ്ക്കുവാദിന് ഇത്തവണയും അരങ്ങേറാന്‍ അവസരം നല്‍കിയില്ല.

ദക്ഷിണാഫ്രിക്ക ഒരു മാറ്റം വരുത്തി. തബ്രൈസ് ഷംസിക്ക് പകരം ഡ്വെയ്ന്‍ പ്രിട്ടോറ്യൂസ് ടീമിലെത്തി. അദ്യ രണ്ട് മത്സരങ്ങളും ജയിച്ച ദക്ഷിണാഫ്രിക്ക മൂന്ന് മത്സരങ്ങളുടെ പരമ്പര നേരത്തെ സ്വന്തമാക്കിയിരുന്നു. ആശ്വാസജയം തേടിയാണ് ഇന്ത്യ ഇറങ്ങുന്നത്.

ടീം ഇന്ത്യ: ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍, വിരാട് കോലി, റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ജയന്ത് യാദവ്, പ്രസിദ്ധ് കൃഷ്ണ, ദീപക് ചാഹര്‍, ജസ്പ്രിത് ബുമ്ര, യൂസ്വേന്ദ്ര ചാഹര്‍.

ദക്ഷിണാഫ്രിക്ക: ജന്നെമെന്‍ മലാന്‍, ക്വിന്റണ്‍ ഡി കോക്ക്, തെംബ ബവൂമ, എയ്ഡന്‍ മാര്‍ക്രം, റാസി വാന്‍ ഡര്‍ ഡസ്സന്‍, ഡേവിഡ് മില്ലര്‍, ആന്‍ഡിനെ ഫെഹ്ലുക്വായോ, കേശവ് മഹാരാജ്, ഡ്വെയ്ന്‍ പ്രിട്ടോറ്യൂസ്, ലുംഗി എന്‍ഗിഡി, സിസാന്‍ഡ് മഗാല.

You Might Also Like