മൈതാനാത്ത് റണ്‍സ് തീ മഴയായി പെയ്ത ദിനം, അസാധ്യമായത് സംഭവിക്കുകയായിരുന്നു

Image 3
CricketCricket News

പ്രണവ് തെക്കേടത്ത്

15 വര്‍ഷങ്ങള്‍

ക്രിക്കറ്റിനെ പ്രാണ വായു പോലെ സ്‌നേഹിക്കുന്ന നമ്മള്‍ ആരാധകര്‍ക് അത്ര പെട്ടെന്ന് മറക്കാന്‍ കഴിയുമോ ഈ മത്സരം. നമുക്കൊന്ന് 2006ലെ ദക്ഷിണാഫ്രിക്ക-ഓസ്‌ട്രേലിയ സീരിയസിലെ നിര്‍ണായക മത്സരത്തിലേക് കുറച്ചു നേരം സഞ്ചരിക്കാം.

രണ്ട് ടീമും ജൊഹനാസ്ബര്‍ഗിലേക്ക് എത്തുമ്പോള്‍ സീരീസ് സ്‌കോര്‍ ലൈന്‍ 2-2 എന്ന നിലയിലായിരുന്നു, ഒരിഞ്ചു പോലും വിട്ടുകൊടുക്കാന്‍ തയ്യാറാവാതെ അവര്‍ കലാശപോരാട്ടത്തിന് ഒരുങ്ങി പിന്നെ അവിടെ സംഭവിച്ചത് ചരിത്രമായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത കങ്കാരുക്കള്‍ അവരുടെ ഇരട്ട ചങ്കനായ നായകന്റെ മിന്നുന്ന സെഞ്ച്വറിയുടെ മികവില്‍ 50ഓവറില്‍ 434എന്ന വേള്‍ഡ് റെക്കോര്‍ഡ് സ്‌കോര്‍ സ്വന്തമാക്കിയായിരുന്നു ആദ്യ പകുതി അവസാനിപ്പിച്ചത്. ഏകദിന ചരിത്രത്തിലെ തെന്നെ മികച്ചൊരു ബാറ്റിംഗ് പ്രകടനമായിരുന്നു റിക്കി വാണ്ടറേഴ്സില്‍ കാഴ്ചവെച്ചത്. 73 ബോളില്‍ സെഞ്ച്വറി നേടിയ റിക്കി, 105 ബോളില്‍ 164റണ്‍സ് നേടിയായിരുന്നു കളിക്കളം വിട്ടത് 13ബൗണ്ടറികളും, 9 സിക്‌സെറും അടങ്ങിയ ഇന്നിംഗ്‌സ്, അവസാന ഓവറുകളില്‍ സൈമണ്ട്‌സും ബ്രെറ്റ്‌ലീയും ആഞ്ഞടിച്ചപ്പോള്‍ ഏകദിന ചരിത്രത്തില്‍ 400റണ്‍സ് നേടുന്ന ടീം എന്ന ഘ്യാതിയും കങ്കാരുക്കള്‍ സ്വന്തമാക്കി. ലോകമെമ്പാടുമുള്ള മാധ്യമങ്ങള്‍ വേള്‍ഡ് റെക്കോര്‍ഡിനെ കുറിച് സംസാരിക്കാനും തുടങ്ങി.

ആദ്യ പകുതിയിലെ ഇന്റര്‍വെല്‍ സമയത്ത് ജാക്ക്സ് കാലിസ് ടീമിനെ പ്രചോദിപ്പിക്കാന്‍ ഇങ്ങെനെ സംസാരിക്കുകയും ചെയ്തു ‘come on guys its a 450 wicket, they are 15 runs short’.

ഇങ്ങെനെ ഒരു ടാര്‍ഗറ്റ് അതുവരെ ഒരു ടീമും മറികടന്നിട്ടും ഉണ്ടായിരുന്നില്ല. ചെയ്സിങ് ആരംഭിച്ച ദക്ഷിണാഫ്രിക്ക തുടക്കത്തില്‍ തന്നെ ഡിപ്പെനറെ നഷ്ടമാവുകയും ചെയ്തു, പക്ഷെ ഗിബ്ബ്സും സ്മിത്തും വിട്ടുകൊടുക്കാന്‍ തയ്യാറെലായിരുന്നു, പിന്നീട് വാണ്ടറേഴ്സ് സാക്ഷ്യം വഹിച്ചത് ഏകദിന ക്രിക്കറ്റിലെ എല്ലാ ചാരുതയും അടങ്ങിയ ഒരു പാര്‍ട്ണര്‍ഷിപ്പിന് ആയിരുന്നു.

79ബോളുകളില്‍ നിന്ന് സെഞ്ച്വറി നേടിയ ഗിബ്‌സും (111ബോളില്‍ 175) സ്മിത്തും ചേര്‍ന്ന് 187റണ്‍സിന്റ കൂട്ടുകെട്ട് നിര്‍മിച് പ്രോട്ടീയാസിനെ കളിയിലേക് തിരിച്ചു കൊണ്ടു വന്നു . 90റണ്‍സ് നേടി സ്മിത്ത് മടങ്ങിയതിന് ശേഷം ഡിവില്ലിയേഴ്സുമായും ഗിബ്‌സ് ശക്തമായ ഒരു പാര്‍ട്ണര്‍ഷിപ് കൂട്ടി ചേര്‍ത്തു.

ഗിബ്‌സിന്റെ വിക്കറ്റ് നേടിക്കൊണ്ട് കളിയിലേക് തിരിച്ചു വരാനൊരുങ്ങിയ ഓസീസിനെ ബൗച്ചരും, വാന്‍ഡര്‍ വാത്തും, ചില മിന്നുന്ന ഷോട്ടുകളാല്‍ തടയാനും ശ്രമിച്ചുകൊണ്ടിരുന്നു.

കളിയുടെ അവസാന ഓവറില്‍ സൗത്താഫ്രിക്കക്ക് വേണ്ടിയിരുന്നത് 7റണ്‍സായിരുന്നു, ആദ്യ ബോളില്‍ സിംഗിള്‍ നേടിയ ബൗച്ചര്‍ ആന്‍ഡ്രൂ ഹാളിന് സ്‌ട്രൈക്ക് കൈമാറി, അടുത്ത ബോളില്‍ ബൗണ്ടറി നേടിയ ഹാള്‍ ടാര്‍ഗറ്റ് 4ബോളില്‍ 2റണ്‍സ് ആയി ചുരുക്കുകയും ചെയ്തു.

പക്ഷെ അടുത്ത ബോളില്‍ ബൗണ്ടറിക് ശ്രമിച്ച ഹാള്‍ ക്യാച്ച് ഔട്ട് ആയി മടങ്ങിയപ്പോള്‍ സ്‌കോര്‍ ബോര്‍ഡ് 433-9എന്ന നിലയിലേക് മാറുകയും ചെയ്തു, പിന്നെ എല്ലാ കണ്ണുകളും 11മനായി ഇറങ്ങിയ എന്റിനിയുടെ നേര്‍ക്കായിരുന്നു, ശ്വാസം അടക്കിപ്പിടിച്ചു കണ്ട നിമിഷങ്ങള്‍, ബ്രെറ്റ്‌ലീക്കെതിരെ തേര്‍ഡ് മാനിലേക് സിംഗിള്‍ നേടിക്കൊണ്ട് എന്റിനി സ്‌കോര്‍ ടൈ ആക്കി. അടുത്ത ബോളില്‍ ബൗണ്ടറി നേടിക്കൊണ്ട് ബൗച്ചര്‍ ദക്ഷിണാഫ്രക്കക് അവിശ്വസനീയ ജയം സമ്മാനിക്കുന്നതായിരുന്നു ക്രിക്കറ്റ് ലോകം പിന്നീട് കണ്ടത്.

ടോണി ഗ്രെയ്ഗിന്റെ കമന്ററി ഇപ്പോളും കാതുകളില്‍ മുഴങ്ങുന്നു ‘straight down the ground ! What a victory! That is a sensational game of cricket.
പോണ്ടിങിനും ഗിബ്‌സിനും മാന്‍ ഓഫ് ദി മാച്ച് നല്‍കിയപ്പോള്‍ ഗിബ്‌സ് അത് എന്നെക്കാളും അര്‍ഹിക്കുന്നു എന്നു പറഞ്ഞ പോണ്ടിങിന്റ വാക്കുകളും ഓര്‍മയിലേക് വരുന്നു…

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍