മാന്യനായി, ദക്ഷിണാഫ്രിക്കന്‍ താരത്തിന് സംഭവിച്ചത് വന്‍ ദുരന്തം!
റയീസ് റഹ്മാന്‍
ഡുപ്ലസ്സിയുടെ ഇരട്ട സെഞ്ച്വറി ഒരു റണ്ണിന് നഷ്ടമായ അതെ മാച്ചില്‍ മറ്റൊരു നാടകീയത..
പലപ്പോഴും ചിന്തിച്ചിട്ടുണ്ട്, കൃത്യമായ എഡ്ജോടുകൂടി കീപ്പര്‍ കാച്ച് ചെയ്ത ഡെലിവറിയില്‍ അമ്പയര്‍ ഔട്ട് അനുവദിക്കാതിരിക്കുകയും ഫീല്‍ഡിങ് ടീം ഉഞട എടുക്കുകയും തേര്‍ഡ് അമ്പയര്‍ ഔട്ട് അനുവദിക്കുകയും ചെയ്യുന്നു.. തന്റെ ബാറ്റില്‍ ബോള്‍ തട്ടിയെന്ന് കൃത്യമായി ബോധ്യമുള്ള ബാറ്റ്‌സ്മാന്‍ തേര്‍ഡ് അമ്പയറുടെ തീരുമാനത്തിന് കാത്തു നില്കാതെ കളം വിടുകയാണെങ്കില്‍ അതല്ലേ മാന്യത?
എന്നാല്‍ ബാറ്റ്സ്മാന്റെ ആ ബോധ്യം ചിലപ്പോഴൊക്കെ തെറ്റാമെന്നും ആ ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ എടുത്ത് ചാടിയാല്‍ വലിയ വിലകൊടുക്കേണ്ടി വരുമെന്നും സൗത്ത് ആഫ്രിക്ക-ശ്രീലങ്ക മത്സരത്തിലെ ഈ സംഭവം കാണിച്ചു തരുന്നു..
71 റണ്‍സുമായി ഡുപ്ലെസിയുമൊത്ത് മികച്ച കൂട്ടുകെട്ടില്‍ നല്ലപോലെ ബാറ്റ് ചെയ്യുകയാണ് ടെംബ ബാവുമ.. ഷനകയുടെ മികച്ച ഒരു ഔട്ട് സ്വിന്‍ഗര്‍ കീപ്പര്‍ ഡിക്ക് വാല പിടിച്ച് ശക്തമായ അപ്പീല്‍.. ഒരു സെക്കന്‍ഡ് പോലും നില്കാതെ , ഫീല്‍ഡ് അമ്പയറുടെ തീരുമാനം പോലും വരുന്നതിനു മുന്‍പ് ബാവുമ ഉടന്‍ ക്രീസ് വിട്ടു..
ബാറ്റ്‌സ്മാന്റെ മാന്യമായ പെരുമാറ്റത്തെ കമന്റേറ്റര്മാര്‍ പുകഴ്ത്തുന്നതിനിടയില്‍ ടീവീ റിപ്ലേയില്‍ ബാറ്റിനും ബോളിനുമിടയിലെ കൃത്യമായ അകലം വ്യക്തമായി.. പക്ഷെ അപ്പോഴേക്കും ബാവുമ ഡ്രസിങ് റൂമിലേക്ക് അടുത്തിരുന്നു.,
കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍