ബാറ്റ് കൊണ്ട് അത്ഭുതം കാട്ടി റബാഡ, ദക്ഷിണാഫ്രിക്കയ്ക്ക് അത്ഭുത തിരിച്ചുവരവ്

വെസ്റ്റിന്‍ഡീസിനെതിരെ രായ രണ്ടാം ടെസ്റ്റ് തകര്‍പ്പന്‍ തിരിച്ചുവരവുമായി ദക്ഷിണാഫ്രിക്ക. ഒരു ഘട്ടത്തില്‍ ഏഴ് വിക്കറ്റിന് 73 റണ്‍സ് എന്ന നിലയില്‍ തകര്‍ന്നടിഞ്ഞ ടീമിനെ റാസ്സി വാന്‍ ഡെര്‍ ഡൂസനും കിഗിസോ റബാഡയും ചേര്‍ന്ന് കരകയറ്റുകയായിരുന്നു. ഇരുവരും ചേര്‍ന്ന് എട്ടാം വിക്കറ്റില്‍ 70 റണ്‍സാണ് നേടിയത്.

രണ്ടാം ഇന്നിംഗ്‌സില്‍ 174 റണ്‍സാണ് ദക്ഷിണാഫ്രിക്ക നേടിയത്. ഇതോടെ രണ്ടാം ഇന്നിംഗ്‌സില്‍ 323 റണ്‍സിന്റെ ലീഡാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്.

ആറിന് 54 എന്ന നിലയിലേക്കും പിന്നീട് ഏഴിന് 73 എന്ന നിലയിലേക്കും വീണ ദക്ഷിണാഫ്രിക്കയുടെ ടോപ് ഓര്‍ഡര്‍ താരങ്ങളെല്ലാം പരാജയപ്പെട്ടപ്പോള്‍ റാസ്സി വാന്‍ ഡെര്‍ ഡൂസനാണ് ഒരു വശം കാത്തത്. താരത്തിനൊപ്പം കാഗിസോ റബാഡ ക്രീസിലെത്തിയതോടെയാണ് റണ്‍സ് വരാന്‍ തുടങ്ങിയത്.

റബാഡ 40 റണ്‍സ് നേടിയപ്പോള്‍ റാസ്സി പുറത്താകാതെ 75 റണ്‍സ് നേടി. വിന്‍ഡീസ് നിരയില്‍ കെമര്‍ റോച്ച് നാലും കൈല്‍ മയേഴ്‌സ് മൂന്നും വിക്കറ്റാണ് നേടിയത്. 324 റണ്‍സെന്ന വിജയലക്ഷ്യം തേടിയിറങ്ങിയ വിന്‍ഡീസ് 15/0 എന്ന നിലയിലാണ് മൂന്നാം ദിവസം അവസാനിപ്പിച്ചത്.

You Might Also Like