വന്‍ തോല്‍വിയ്ക്ക് കനത്ത തിരിച്ചടി, വിന്‍ഡീസിനോട് പകരം വീട്ടി ദക്ഷിണാഫ്രിക്ക

Image 3
CricketTeam India

വെസ്റ്റിന്‍ഡീസിനെതിരെ രണ്ടാം ടി20യില്‍ ജയം തിരിച്ച് പിടിച്ച് ദക്ഷിണാഫ്രിക്ക. ആദ്യ ടി20യില്‍ നാണംകെട്ട തോല്‍വി വഴങ്ങിയ ദക്ഷിണാഫ്രിക്ക 16 റണ്‍സിനാണ് വെസ്റ്റിന്‍ഡീസിനെ തോല്‍പിച്ചത്.

ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഏഴ് വിക്കറ്റിന് 166 റണ്‍സ് നേടിയൊള്ളുവെങ്കിലും വെസ്റ്റിന്‍ഡീസിനെ ഒന്‍പത് വിക്കറ്റിന് 150 റണ്‍സിന് ഒതുക്കുകയായിരുന്നു.

167 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ വിന്‍ഡീസിന്റെ മുന്‍ നിര പെട്ടെന്ന് തകര്‍ന്നതാണ് അവര്‍ക്ക് തിരിച്ചടിയായത്. ജോര്‍ജ്ജ് ലിന്‍ഡേ തന്റെ രണ്ടോവറില്‍ നിക്കോളസ് പൂരനെയും ആന്‍ഡ്രേ റസ്സലിനെയും പുറത്താക്കിയപ്പോള്‍ വിന്‍ഡീസ് അഞ്ച് വിക്കറ്റിന് 70 റണ്‍സിന് തകര്‍ന്നു.

ഇതോടെ ജേസണ്‍ ഹോള്‍ഡര്‍(20), ഫാബിയന്‍ അല്ലെന്‍(12 പന്തില്‍ 34) എന്നിവര്‍ പൊരുതി നോക്കിയെങ്കിലും 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സേ ആതിഥേയര്‍ക്ക് നേടാനായുള്ളു.

ആന്‍ഡ്രേ ഫ്‌ലെച്ചര്‍(35), എവിന്‍ ലൂയിസ്(21) എന്നിവര്‍ ചേര്‍ന്ന് തുടക്കം പതിവ് പോലെ മികച്ച രീതിയിലാണ് നല്‍കിയതെങ്കിലും ലൂയിസിനെ നോര്‍ക്കിയയും ക്രിസ് ഗെയിലിനെ റബാഡയും വീഴ്ത്തിയതോടെ വിന്‍ഡീസ് തകരുകയായിരുന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയ്ക്കായി 46 റണ്‍സെടുത്ത നായകന്‍ ടെമ്പാ ബവുമായും 42 റണ്‍സെടുത്ത ഓപ്പണര്‍ റീസാ ഹെന്‍ഡ്രികസുമാണ് തിളങ്ങിയത