എതിരാളികളെ കൊന്നൊടുക്കുകയാണ് പ്രോട്ടീസ് സ്പിന്‍ ദ്വയം, ടി20 ലോകകപ്പില്‍ വലിയ തലവേദനയാകും ഇത്
പ്രണവ് തെക്കേടത്ത്
വിന്‍ഡീസിന്റെ പവര്‍ഫുള്‍ ബാറ്റിംഗ് നിരയ്ക്കെതിരെ മധ്യ ഓവറുകളില്‍ ഷംസി-ലിന്‍ഡെ സ്പിന്‍ ദ്വയം കാഴ്ചവെക്കുന്ന സ്ഥിരതയോടെയുള്ള പ്രകടനങ്ങള്‍ ഒരുപാട് പ്രശംസ അര്‍ഹിക്കുന്നവയാണ്
ആദ്യ മത്സരത്തിലെ തോല്‍വിക്ക് ശേഷം രണ്ടാം മത്സരത്തില്‍ സൗത്താഫ്രിക്ക തിരിച്ചു വരുമ്പോള്‍ അവിടെ മാന്‍ ഓഫ് ദി മാച്ച് ആയി മാറുന്നത് ആ സ്പിന്നിങ് ഓള്‍റൗണ്ടര്‍ ആയ ജോര്‍ജ് ലിന്‍ഡെ ആയിരുന്നു. തന്റെ 24 ബോളുകളില്‍ 14ഉം ഡോട്ട് ബോളുകള്‍ എറിഞ്ഞു വിന്‍ഡീസ് ബാറ്റിംഗ് നിരയെ വരിഞ്ഞു കെട്ടി 2 വിക്കറ്റുകളും അന്നയാള്‍ നേടിയെടുത്തു
മൂന്നാമത്തെ മത്സരം ജയിച്ചുകൊണ്ട് പരമ്പരയില്‍ അവര്‍ ലീഡ് നേടുമ്പോള്‍ ഷംസിയെന്ന ചൈനമാന്‍ മാന്‍ ഓഫ് ദി മാച്ച് ആവുന്ന കാഴ്ച്ച
ഇന്നലെ നടന്ന നാലാം ട്വന്റി ട്വന്റിയിലും മധ്യ ഓവറുകളില്‍ ഈ ദ്വയത്തിന് മുന്നില്‍ വിന്‍ഡീസ് പതറുകയായിരുന്നു. ഷംസിയുടെ വേരിയേഷനുകള്‍ പിക്ക് ചെയ്യാന്‍ ബാറ്റ്സ്മാന്മാര്‍ ബുദ്ധിമുട്ടുമ്പോള്‍ ലിന്‍ഡേ തന്റെ പരിമിതിക്കുള്ളില്‍ നിന്ന് ടൈറ്റ് ലൈനിലും ലെങ്ങ്തിലും വിക്കറ്റ് ടു വിക്കറ്റ് ബൗളിങ്ങിലൂടെ ബാറ്‌സ്മാന്മാരെ പ്രതിരോധത്തില്‍ ആക്കുന്ന കാഴ്ച്ച.
സീരീസില്‍ ഇതുവരെ രണ്ടു പേരും കൂടെ 29 ഓവറുകളില്‍ 161 റണ്‍സ് മാത്രം വിട്ടുനല്‍കി 11 വിക്കറ്റുകളും സ്വന്തമാക്കുന്നുണ്ട് ,ഒരു ഫൈനല്‍ എന്ന് വിശേഷിപ്പിക്കാവുന്ന 5ാം ട്വന്റി ട്വന്റിയിലും ഇവരെ ആശ്രയിച്ചാവും സൗത്ത് ആഫ്രിക്കയുടെ സീരീസ് പ്രതീക്ഷ …
കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍