വിന്‍ഡീസ് കൊടുങ്കാറ്റിനെ തടഞ്ഞ് നിര്‍ത്തി, ലോക ചാമ്പ്യന്‍മാരെ തകര്‍ത്ത് പ്രോട്ടീസിന് പരമ്പര

ടി20 ലോകചാമ്പ്യന്‍മാര്‍ക്കെതിരെ അവരുടെ നാട്ടില്‍ പരമ്പര സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. അഞ്ചാമത്തെ മത്സരത്തില്‍ 25 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക വെസ്റ്റിന്‍ഡീസിനെ തകര്‍ത്തത്. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 169 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ വിന്‍ഡീസിന് 20 ഓവറില്‍ ഒന്‍പത് വിക്കറ്റിന് 143 റണ്‍സ് സ്വന്തമാക്കാനെ സാധ്യമായുളളു. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 3-2നാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രക്ക 20 ഓവറില്‍ നാല് വിക്കറ്റിന് 168 റണ്‍സാണ് സ്വന്തമാക്കിയത്. അര്‍ധസെഞ്ച്വറി നേടിയ ക്വിന്റണ്‍ ഡികോക്കും അയ്ദന്‍ മാര്‍ക്കരാമും ആണ് ദക്ഷിണാഫ്രിക്കയ്ക്കായി മികച്ച പ്രകടനം കാഴ്ച്ചവെച്ചത്. ഡികോക്ക് 42 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും സഹിതം 60ഉം മാര്‍ക്കരാം 48 പന്തില്‍ മൂന്ന് ഫോറും നാല് സിക്‌സും അടക്കം 70ഉം റണ്‍സെടുത്തു.

റണ്‍സൊന്നും സ്വന്തമാക്കും മുമ്പ് നായകന്‍ ടെമ്പ ബവുമയുടെ വിക്കറ്റ് നഷ്ടമായ ദക്ഷിണാഫ്രിക്കയ്ക്കായി രണ്ടാം വിക്കറ്റില്‍ ഇരുവരും 128 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കുകയായിരുന്നു. ഡേവിഡ് മില്ലര്‍ 18ഉം മുള്‍ഡര്‍ ഒന്‍പതും റണ്‍സുമായി പുറത്താകാതെ നിന്നു. ഡസല്‍ ഒരു റണ്‍സെടുത്ത പുറത്തായി.

മറുപടി ബാറ്റിംഗിനിറങ്ങിയ വെസ്റ്റിന്‍ഡീസിനായി ഓപ്പര്‍ ലെവിസ് അര്‍ധ സെഞ്ച്വറി നേടി പൊരുതിയെങ്കില്‍ മറ്റാരം കാര്യമായ പിന്തുണ നല്‍കിയില്ല. 34 പന്തില്‍ അഞ്ച് ഫോറും മൂന്ന് സിക്‌സും സഹിതമാണ് ലെവിസ് 52 റണ്‍സെടുത്തത്. ഹെറ്റ്‌മേയര്‍ 33ഉം പൂറാണ്‍ 20ഉം റണ്‍സെടുത്തു. 11 റണ്‍സെടുത്ത ഗെയിലും 13 റണ്‍സെടുത്ത പൊള്ളാര്‍ഡും ആണ് രണഅടക്കം കടന്ന മറ്റ് താരങ്ങള്‍.

ദക്ഷിണാഫ്രിക്കയ്ക്കായി ലുംഗി എന്‍ഗിഡി നാല് ഓവറില്‍ 32 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. റബാഡയും മുള്‍ഡറും രണ്ട് വിക്കറ്റ് വീതവും സ്വന്തമാക്കി.

You Might Also Like