ഐപിഎല്ലിലേക്ക് മടങ്ങിവരവ് പ്രഖ്യാപിച്ച് സൂപ്പര്‍ താരം

ഐപിഎല്ലിലേക്ക് മടങ്ങിവരാനുളള ആഗ്രഹം വെളിപ്പെടുത്തി ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയിന്‍. ഐപിഎല്ലിന്റെ ഒരു സീസണില്‍ കൂടി കളിക്കാന്‍ തനിക്ക്് സാധിക്കുമെന്നാണ് ലോകത്തിലെ ഏറ്റവും മികച്ച ബൗളര്‍മാരില്‍ ഒരാളായ സ്റ്റെയിന്‍ വിലയിരുത്തുന്നത്.
‘നമ്മള്‍ രാജ്യത്തിനുവേണ്ടി കളിക്കാതെയാവുമ്പോള്‍ എല്ലാവരും നമ്മളെ വേഗം മറന്നു പോകും.അതാണ് ഇപ്പോഴും ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി തുടരാനുള്ള ഒരു കാരണം. എന്റെ ഏജന്റുമായി സംസാരിച്ചിരുന്നു. നിങ്ങള്‍ വിരമിക്കറായെന്ന് തോന്നുന്നുവെന്ന് അദ്ദേഹം ഓര്‍മിപ്പിക്കും. എനിക്കും അത് തോന്നും. എന്നാല്‍ വിരമിച്ചാല്‍ പിന്നെ ഫ്രാഞ്ചൈസി ക്രിക്കറ്റിനെ ഗൗരവമായി കാണാന്‍ സാധിക്കില്ലെന്ന ഭയം ഉള്ളിലുണ്ട്’-സ്റ്റെയിന്‍ പറഞ്ഞു.
37കാരനായ സ്റ്റെയിന്‍ നിലവില്‍ ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ മാത്രമാണ് സജീവം. പാകിസ്താന്‍ സൂപ്പര്‍ ലീഗിലും സ്റ്റെയിന്‍ സജീവമായി കളിക്കുന്നുണ്ട്. 2020ലെ ഐപിഎല്ലില്‍ ആര്‍സിബിയുടെ ഭാഗമായിരുന്ന സ്റ്റെയിന്‍ 2021 സീസണ്‍ കളിച്ചിരുന്നില്ല.
2020 സീസണില്‍ സ്റ്റെയിന്‍ തീര്‍ത്തും നിരാശപ്പെടുത്തി. ആര്‍സിബി മുഴുവന്‍ മത്സരങ്ങളിലും താരത്തെ പരിഗണിച്ചിരുന്നില്ല. കൂടുതല്‍ മത്സരങ്ങളിലും ബെഞ്ചിലായിരുന്നു.
‘ഒരു പര്‍പ്പിള്‍ ക്യാപ് ഐപിഎല്ലില്‍ കളിക്കണമെങ്കില്‍ എല്ലാ മത്സരവും ഞാന്‍ കളിക്കേണ്ടതായുണ്ട്. അതിനുള്ള അവസരമാണ് അടുത്ത വര്‍ഷം. എന്നാല്‍ അതിന് മുമ്പായി ഈ വര്‍ഷം കൂടുതല്‍ മത്സരം കളിക്കണമെന്നാണ് ആഗ്രഹിച്ചത്. എന്നാല്‍ കോവിഡ് മഹാമാരി തിരിച്ചടിയായി. എന്റെ ഇനിയുള്ള സമയത്തിലെ കൂടുതല്‍ സമയവും ക്വാറന്റെയ്നില്‍ കഴിയാന്‍ ആഗ്രഹിക്കുന്നില്ല. അതിനാല്‍ കാത്തിരിക്കുന്നു. ഒരു ഐപിഎല്‍ സീസണ്‍ കൂടി കളിക്കാന്‍ എനിക്ക് സാധിച്ചേക്കും’-സ്റ്റെയിന്‍ കൂട്ടിച്ചേര്‍ത്തു.
ഡെക്കാന്‍ ചാര്‍ജേഴ്സ്,റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍,സണ്‍റൈസേഴ്സ് ഹൈദരാബാദ്,ഗുജറാത്ത് ലയണ്‍സ് ടീമുകള്‍ക്കുവേണ്ടി ഐപിഎല്ലില്‍ സ്റ്റെയ്ന്‍ കളിച്ചിട്ടുണ്ട്. 95 ഐപിഎല്ലില്‍ നിന്നായി 97 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. എട്ട് റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. 2022 ഐപിഎല്ലില്‍ മെഗാലേലം നടക്കുന്നുണ്ട്. അതിലൂടെ ഐപിഎല്ലിലേക്ക് തിരിച്ചെത്താനാണ് സ്റ്റെയ്ന്‍ ഒരുങ്ങുന്നത്.