ക്രിക്കറ്റിലെ ഏറ്റവും ധീരനായ കളിക്കാരന്‍, കൈ തകര്‍ന്നിട്ടും ബാറ്റേന്തിയ നായകന്‍

ഗൗതം സിദ്ധ്

Mitchel Johnson എറിഞ്ഞ 145ന് മുകളില്‍ വേഗതയുള്ള പന്ത് ‘Cut in’ ചെയ്തു സ്റ്റമ്പുകള്‍ പിഴുതെറിഞ്ഞപ്പോള്‍ അവിടെ അവസാനിച്ചത്, അതായത് കുറച്ചുകൂടെ വ്യക്തമായി പറഞ്ഞാല്‍ ക്രിക്കറ്റ്ലോകം കണ്ട ഏറ്റവും ‘ധീരനായ മനുഷ്യന്റെ’ ഒരു കൈകൊണ്ടുള്ള ചെറുത്തുനില്പായിരുന്നു?

376 എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന സൗത്താഫ്രിക്കയുടെ 9 വിക്കറ്റുകള്‍ 257 റണ്‍സിന് നിലംപതിച്ചപ്പോള്‍ ഒരുവിധം എല്ലാവരും കളി ഇവിടെ അവസാനിച്ചു എന്ന് തന്നെ കരുതിയിട്ടുണ്ടാകും.

പക്ഷെ തോറ്റുകൊടുക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല

എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് ഒടിഞ്ഞ കൈയ്യുമായി പതിനൊന്നാമനായി ബാറ്റ് ചെയ്യാന്‍ പ്രോട്ടീയാസ് ക്യാപ്റ്റന്‍ ഇറങ്ങിയപ്പോള്‍ സിട്‌നി ഗ്രൗണ്ടിലെ ക്രിക്കറ്റ് പ്രേമികള്‍ ഒന്നടങ്കം എഴുന്നേറ്റുനിന്ന് അദ്ദേഹത്തിനോടുള്ള ആദരവ് പ്രകടിപ്പിച്ചു

8 ഓവര്‍ എങ്കിലും പിടിച്ചു നില്‍ക്കണം സൗത്ത് ആഫ്രിക്കക്ക് ഒരു തോല്‍വി ഒഴിവാക്കാന്‍…

മറുവശത്തു 16 റണ്‍സുമായി നിന്ന ‘Nitni’യെ കൂട്ടുപിടിച്ചു നടത്തിയ സ്മിത്ത് എന്ന യോദ്ധാവിന്റെ പോരാട്ടം 10 ബോള്‍ അകലെ ഒരു മികച്ച പന്തില്‍ അവസാനിച്ചു…..
അപ്പോള്‍ കമെന്റ്‌റ്റേറ്റര്‍ പറഞ്ഞ ഹൃദയത്തില്‍ തട്ടിയ ഒരു വാചകം ഉണ്ടായിരുന്നു

‘He may have a broken hand but he is no broken man’

സൗത്തഫ്രിക്ക കണ്ട ഏറ്റവും മികച്ച ക്യാപ്റ്റന് പിറന്നാളാശംസകള്‍

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

You Might Also Like