മഴ കളിച്ച കളിയിൽ ജയിച്ചുകയറി ദക്ഷിണാഫ്രിക്ക; ഇനി സെമിയിൽ

Image 3
CricketWorldcup

ഇന്നു നടന്ന ടി20 ലോകകപ്പിന്റെ സൂപ്പർ 8 മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ തോൽപ്പിച്ച് ദക്ഷിണാഫ്രിക്ക സെമിഫൈനലിലേക്ക് പ്രവേശിച്ചു. 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 135 റൺസ് മാത്രം നേടിയ വെസ്റ്റ് ഇൻഡീസിനെ 16.1 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 124 റൺസ് നേടി ദക്ഷിണാഫ്രിക്ക വിജയം സ്വന്തമാക്കി. മഴ തടസ്സപ്പെടുത്തിയ കളിയിൽ ഡക്ക്വർത്ത് ലൂയിസ് നിയമപ്രകാരമാണ് ദക്ഷിണാഫ്രിക്കയുടെ വിജയം.

വെസ്റ്റ് ഇൻഡീസിനായി റോസ്റ്റൺ ചേസ് 52 റൺസും, കൈൽ മേയേഴ്സ് 35 റൺസും നേടി. എന്നാൽ ദക്ഷിണാഫ്രിക്കൻ ബൗളർമാരായ ടാബ്രൈസ് ഷംസി, കേശവ് മഹാരാജ് എന്നിവർ മികച്ച പ്രകടനം കാഴ്ചവെച്ചതോടെ വെസ്റ്റ് ഇൻഡീസിന് വലിയ സ്കോർ നേടാനായില്ല.

ദക്ഷിണാഫ്രിക്കയ്ക്കായി ക്ലാസ്സൻ 22 റൺസും, ട്രിസ്റ്റൺ സ്റ്റബ്സ് 29 റൺസും നേടി. മാർക്കോ ജാൻസനും അവസാന ഓവറുകളിൽ വെടിക്കെട്ട് (21 നോട്ട് ഔട്ട്) നടത്തി ദക്ഷിണാഫ്രിക്കയുടെ വിജയം ഉറപ്പിച്ചു. ഈ വിജയത്തോടെ ദക്ഷിണാഫ്രിക്ക ഗ്രൂപ്പ് 2-ൽ നിന്ന് സെമിഫൈനലിലേക്ക് പ്രവേശിച്ചു. വെസ്റ്റ് ഇൻഡീസിന് ഇനി സെമിഫൈനലിലേക്കെത്താൻ അവസരമില്ല.

മത്സരത്തിലെ പ്രധാന സംഭവങ്ങൾ

വെസ്റ്റ് ഇൻഡീസ് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 135 റൺസ് നേടി.
റോസ്റ്റൺ ചേസ് 52 റൺസും കൈൽ മേയേഴ്സ് 35 റൺസും നേടി.
ടാബ്രൈസ് ഷംസി 3 വിക്കറ്റും, പ്ലയെർ ഓഫ് ദി മാച്ച് അവാർഡും കരസ്ഥമാക്കി.
ദക്ഷിണാഫ്രിക്ക 16.1 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 124 റൺസ് നേടി.
ക്ലാസ്സൻ 22, റൺസും ട്രിസ്റ്റൺ സ്റ്റബ്സ് 29 റൺസും നേടി.
മാർക്കോ ജാൻസന്റെ അവസാന ഓവറുകളിലെ വെടിക്കെട്ട് ബാറ്റിംഗ് ശ്രദ്ധേയമായി.