ഇന്ത്യ നടത്തിയ വലിയ പരീക്ഷണം, ആ ഇതിഹാസ ജോഡി പിറന്ന ദിനം

Image 3
CricketTeam India

ഷമീല്‍ സ്വലാഹ്

ഏകദിന ക്രിക്കറ്റിലെ ഇതിഹാസ ഓപ്പണിങ് ജോഡികളായ ഇന്ത്യയുടെ സച്ചിന്‍ – ഗാംഗുലി ദ്വയം പിറവിയെടുക്കുന്നത് കാല്‍ നൂറ്റാണ്ടുകള്‍ക്ക് മുന്നേ ഇന്നേ ദിവസം…!

1996ലെ ഇന്ത്യ – സൗത്ത് ആഫ്രിക്ക – ഓസ്ട്രേലിയ എന്നിവരുള്‍പ്പെട്ട ഇന്ത്യയില്‍ നടന്ന ടൈറ്റാന്‍ കപ്പില്‍ സൗത്ത് ആഫ്രിക്കയുമായുള്ള ജയ്പൂരില്‍ വെച്ച് നടന്ന മത്സരത്തിലായിരുന്നു ഈ ഓപ്പണിങ് ജോഡി ആദ്യമായി പരീക്ഷിക്കപ്പെടുന്നത്.

ഡാറില്‍ കള്ളിനന്റെ ക്ലാസിക് സെഞ്ചുറിയിലൂടെ സൗത്ത് ആഫ്രിക്ക നല്‍കിയ 250 റണ്‍സ് വിജയ ലക്ഷ്യത്തിനെതിരെയുള്ള മറുപടി ബാറ്റിങ്ങില്‍

ഇരുവരും അര്‍ധ സെഞ്ചുറികളുമായി 127 റണ്‍സിന്റെ കൂട്ട്‌കെട്ട് ഉയര്‍ത്തിയെങ്കിലും മത്സരം ഇന്ത്യ 27 റണ്‍സുകള്‍ക്ക് പരാജയപ്പെട്ടു. ആഫ്രിക്കന്‍ ബൗളിംഗിനെതിരെ ഇരുവരും റണ്‍സുകള്‍ കണ്ടെത്താന്‍ വിഷമിച്ചത് ഒരു മുഖ്യ തിരിച്ചടിയുമായി…..

സച്ചിന്‍ 64 റണ്‍സ് (93 ബോള്‍), ഗാംഗുലി 54 റണ്‍സ് (104 ബോള്‍) എന്നിങ്ങനെയായിരുന്നു ഇരുവരുടെയും സ്‌കോറുകള്‍….

എങ്കിലും അടുത്ത മത്സരത്തില്‍ ഗാംഗുലി വീണ്ടും ബാറ്റിങ് ഓര്‍ഡറില്‍ അഞ്ചാം സ്ഥാനത്തേക്കും, അതു കഴിഞ്ഞുള്ള ടൂര്‍ണമെന്റിലെ പിന്നീടുള്ള മത്സരങ്ങളില്‍ ടീമില്‍ നിന്നും തഴയുകയും ചെയ്തു. സച്ചിനൊപ്പം വിവിധ ഓപ്പണര്‍മാരെ പരീക്ഷിച്ച ഒരു ടൂര്‍ണമെന്റ് കൂടിയായിരുന്നു അത്. ടൂര്‍ണമെന്റ് തുടക്കം സുജിത് സോമസുന്ദര്‍ ആയിരുന്നു. അയാളുടെ പ്രകടനം മോശമായതോടെയായിരുന്നു ഗാംഗുലിയെ പരീക്ഷിച്ചത്. ശേഷം ഗാംഗുലിയെ തഴഞ്ഞു സിദ്ധുവായി. ഫൈനലില്‍ മഞ്ച്‌റേക്കറും…..

സച്ചിന്‍ – ഗാംഗുലി കൂട്ട്‌കെട്ട് പിന്നീട് സ്ഥിരമായി തുടങ്ങുന്നത് 1997ന്റെ തുടക്കം സൗത്താഫ്രിക്കന്‍ ടൂറില്‍ സിംബാബ്വേ കൂടി ഉള്‍പ്പെട്ട സ്റ്റാന്‍ഡേര്‍ഡ് ബാങ്ക് ഇന്റര്‍നാഷണല്‍ ത്രീ രാഷ്ട്ര ടൂര്‍ണമെന്റിലൂടെയുമായിരുന്നു….

തുടര്‍ന്നങ്ങോട്ട് ഇരുവരും ഒരുമിച്ച് കൂടി ഏറ്റവും കൂടുതല്‍ മത്സരവും, റണ്‍സുകളുമൊക്കെയായി ഏകദിന ക്രിക്കറ്റില്‍ ഇതിഹാസ ജോഡികളായി മാറി എന്നുള്ളത് പിന്നീട് നടന്ന ചരിത്രവും…!

കടപ്പാട്; മലയാളി ക്രിക്കറ്റ് സോണ്‍