ദാദ ചെയ്തത് ചരിത്രപരമായ മണ്ടത്തരം, ആരാധകനാണെങ്കിലും പറയാതെ വയ്യ

Image 3
CricketTeam India

അഖില്‍ അഖില്‍

കാര്യം ഇങ്ങേരുടെ ഫാന്‍ ഒക്കെ ആണ്.. പക്ഷെ 2003 ഫൈനലില്‍ ഇങ്ങേര്‍ ബൌളിംഗ് തിരഞ്ഞെടുത്തത് വന്‍ മണ്ടത്തരം തന്നെ ആയിരുന്നു. ഇന്ത്യ മൊത്തം അന്ന് ചര്‍ച്ച ആയതും ആണ്
ഫൈനല്‍ നടന്ന ബാറ്റിംഗ് പറുദീസാ ആയ ജോഹന്നാസ്ബര്‍ഗ് ഇല്‍ അതിനു മുന്‍പ് നടന്ന 4 കളികളിലും ഫസ്റ്റ് ബാറ്റിംഗ് ചെയ്തവര്‍ 300 എടുത്തു

ആ ടൂര്‍ണമെന്റ് ഇല്‍ കളിച്ച 5 കളികളും ഫസ്റ്റ് ബാറ്റിംഗ് ചെയ്തു ജയിച്ച ഇന്ത്യ.. ചെസ് ചെയ്തത് ആകെ ന്യൂസിലന്‍ഡിനും കെനിയക്കും പാകിസ്ഥാനും എതിരെ മാത്രം… അതും രണ്ടെണ്ണം centurionil

പിന്നെ ലീഗ് മാച്ചില്‍ ഓസ്‌ട്രേലിയ ക്ക് എതിരെ 125 all out ആയത് centurionil ആണ്..

ആ അനുഭവം വെച്ച് ജൊഹാന്നസ്ബര്‍ഗില്‍ ഫസ്റ്റ് ബാറ്റിംഗ് ചെയ്തു 250- 300 എടുക്കാന്‍ പറ്റിയിരുന്നേല്‍ കപ്പ് അടിക്കാന്‍ പറ്റിയേനെ

ആ ടൂര്‍ണമെന്റില്‍ തന്നെ സിംബാബ്വേ ഓസ്‌ട്രേലിയ ക്ക് എതിരെ 260 റണ്‍സ് എടുത്തത് കൂടെ ഓര്‍ക്കണം

ടൂര്‍ണമെന്റില്‍ പലപ്പോഴും ഓസ്‌ട്രേലിയ ബാറ്റിംഗ് നിര തകര്‍ന്ന് അടിഞ്ഞിരുന്നു..

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്