സൂപ്പര്‍ താരത്തെ ക്ലബ് പുറത്താക്കുന്നു, ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് ഞെട്ടിക്കുന്ന വാര്‍ത്ത

Image 3
FootballISL

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകര്‍ക്ക് ഒരു ഞെട്ടിക്കുന്ന വാര്‍ത്ത. ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പര്‍ ഫോര്‍വേഡ് താരം ജോഷുവ സൊട്ടിരിയോയെ ക്ലബ് റിലീസ് ചെയ്യാനുള്ള സാധ്യത ശക്തമാകുന്നു. സ്‌പെയിനില്‍ നിന്ന് ജിമിനസ് എന്ന പുതിയ സ്ട്രൈക്കറുടെ വരവോടെ ഒരു വിദേശ താരത്തെ ഒഴിവാക്കേണ്ട സാഹചര്യത്തില്‍, ജോഷുവയായിരിക്കും പുറത്തുപോകുക എന്നാണ് സൂചനകള്‍.

കഴിഞ്ഞ സീസണില്‍ മുഴുവനും പരിക്കിന്റെ പിടിയിലായിരുന്ന ജോഷുവയ്ക്ക് ഇതുവരെ ബ്ലാസ്റ്റേഴ്സിനായി കളത്തിലിറങ്ങാന്‍ സാധിച്ചിട്ടില്ല. ഈ സീസണിലെ പ്രീസീസണ്‍ മത്സരങ്ങള്‍ക്കിടെ വീണ്ടും പരിക്കേറ്റതോടെ താരത്തിന്റെ ഭാവി അനിശ്ചിതത്വത്തിലായി.

2025 വരെ ബ്ലാസ്റ്റേഴ്സുമായി കരാറുള്ള ജോഷുവയെ നിലനിര്‍ത്തുന്നതിനു പകരം പെപ്രയെ ലോണ്‍ അടിസ്ഥാനത്തില്‍ മറ്റൊരു ക്ലബ്ബിലേക്ക് അയക്കാനായിരുന്നു ആദ്യം ആലോചന. എന്നാല്‍ പിന്നീട് തീരുമാനം മാറ്റി. ഇപ്പോള്‍ ജോഷുവയെ റിലീസ് ചെയ്യാനാണ് ക്ലബ്ബ് മാനേജ്മെന്റ് ഒരുങ്ങുന്നത്.

ഒരു വര്‍ഷം മുമ്പ് വലിയ പ്രതീക്ഷകളോടെയാണ് ബ്ലാസ്റ്റേഴ്സ് ജോഷുവയെ ടീമിലെത്തിച്ചത്. എന്നാല്‍ തുടര്‍ച്ചയായ പരിക്കുകള്‍ താരത്തിന്റെയും ക്ലബ്ബിന്റെയും പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചു. ഈ സാഹചര്യത്തില്‍ ജോഷുവയുമായി വേര്‍പിരിയുക എന്നത് ക്ലബ്ബിന് അനിവാര്യമായ ഒരു തീരുമാനമായി മാറുകയാണ്.