ടീം ഇന്ത്യയില്‍ വന്‍ മാറ്റം, രഹാനയ്ക്ക് നിര്‍ണ്ണായക റോള്‍, അടിമുടി അഴിച്ച് പണി

Image 3
CricketTeam India

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ വന്‍ തോല്‍വിക്ക് പിന്നാലെ ടീം ഇന്ത്യയില്‍ സമ്പൂര്‍ണ്ണ അഴിച്ച് പണിയുടെ സൂചകളാണ് പുറത്ത് വരുന്നത്. ഓഗസ്റ്റില്‍ അഞ്ച് മത്സരങ്ങളടങ്ങിയ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലാകും ഇന്ത്യന്‍ ടീം ഉടച്ച് വാര്‍ക്കല്‍ പരീക്ഷണങ്ങള്‍ നടക്കുക.

ഓപ്പണിംഗ് സ്ഥാനത്ത് കളിയ്ക്കുന്ന ശുഭ്മാന്‍ ഗില്ലിനെ മധ്യനിരയിലേക്ക് മാറ്റുകയും ഇപ്പോള്‍ പ്ലേയിംഗ് ഇലവന് പുറത്തുളള കെഎല്‍ രാഹുലോ, മായങ്ക് അഗര്‍വാളോ രോഹിത്തിന് കൂട്ടായി ആ സ്ഥാനത്ത് ഇടംപിടിയ്ക്കുന്നതായിരിക്കും ആദ്യ മാറ്റം. റണ്‍സ് കണ്ടെത്താന്‍ പ്രയാസപ്പെടുന്ന പൂജാരയ്ക്ക് ടീമില്‍ സ്ഥാനമുണ്ടാകില്ല. പകരം മൂന്നാം സ്ഥാനത്ത് രഹായാകും ബാറ്റ് ചെയ്യാന്‍ ഇറങ്ങും.

നാലാം സ്ഥാനത്ത് കോഹ്ലി തന്നെ ഇറങ്ങുകയും അഞ്ചാമതായി ഗില്ലും ആറാമതായി ഹനുമ വിഹാരിയും ബാറ്റേന്തും. ഓള്‍റൗണ്ടര്‍ റോളിലേക്ക് ഷര്‍ദ്ദുള്‍ താക്കൂര്‍ എത്തും. ഒരു പേസ്് ഓള്‍റൗണ്ടറിനെ ഇന്ത്യ ഏറെ ആഗ്രഹിക്കുന്ന സാഹചര്യത്തിലാണിത്. ഫൈനലില്‍ ഇതിന്റെ ക്ഷീണം ഇന്ത്യന്‍ നിരയില്‍ വ്യക്തമായിരുന്നു. അങ്ങനെ സംഭവിച്ചാല്‍ ഒരു പക്ഷേ ഇംഗ്ലണ്ടില്‍ ജഡേജയ്ക്ക് പുറത്തിരിക്കേണ്ടി വന്നേക്കും. ഓസീസ് മണ്ണിലെ പ്രകടനം താക്കൂറിന് തുണയാകും.

ഇന്ത്യയുടെ മധ്യനിരയിലാണ് പ്രധാന മാറ്റങ്ങള്‍ വരുന്നത്. മോശം ഫോമിലുള്ള ചേതേശ്വര്‍ പൂജാരയ്ക്ക് ടീമിലുള്ള സ്ഥാനം നഷ്ടമാകും. കെ.എല്‍ രാഹുലും ഹനുമ വിഹാരിയും ടീമില്‍ ഇടംപിടിക്കും.

മധ്യനിരയില്‍ മാറ്റം വരുമ്പോള്‍ കോഹ്ലി നാലാം സ്ഥാനത്തു നിന്ന് മൂന്നാം സ്ഥാനത്തേക്ക് കയറും. നിലവില്‍ ഓപ്പണര്‍ റോളില്‍ കളിച്ചു കൊണ്ടിരിക്കുന്ന യുവതാരം ശുഭ്മാന്‍ ഗില്‍ മധ്യനിരയിലേക്ക് എത്തും. രാഹുലോ മായങ്ക് അഗര്‍വാളോ രോഹിത് ശര്‍മ്മയ്ക്കൊപ്പം ഓപ്പണറായി ഇറങ്ങും.

പേസ് നിരയിലേക്ക് മുഹമ്മദ് സിറാജ് വരും. അരങ്ങേറ്റ മത്സരം മുതല്‍ ഇന്ത്യയ്ക്കായി മികച്ച പ്രകടനമാണ് സിറാജ് കാഴ്ചവയ്ക്കുന്നത്. മോശം ഫോമിലുള്ള ജസ്പ്രീത് ബുംറയെ ഇന്ത്യ മാറ്റി നിര്‍ത്തുമോ എന്നത് കാത്തിരുന്ന് തന്നെ കാണണം. ഇന്ത്യയുടെ പരിശീലക നിരയിലും മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന.