ഈ സമയത്തു അയാളെ ചേര്‍ത്ത് പിടിച്ചില്ല എങ്കില്‍ ഇന്ത്യക്കാരന്‍ എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല

അജ്മല്‍ നിഷാദ്

11 പേര് കളിച്ച കളിയില്‍ ഗോള്‍ഡന്‍ ഡക്ക് ആയ രോഹിത് ശര്‍മയോടോ അവസാന ഓവറില്‍ വള്ളം കളി കളിച്ച ജഡേജയോടോ ഹര്‍ദിക്ക് പാണ്ഡ്യയോടോ സോഷ്യല്‍ മീഡിയില്‍ പാകിസ്ഥാന്‍ ജയിക്കാന്‍ വേണ്ടി എത്ര രൂപ വാങ്ങി എന്ന് ആരും ചോദിക്കില്ല.

പക്ഷെ ടീമില്‍ കളിച്ച ഒരേയൊരു മുസ്ലിം ആയ മുഹമ്മദ് ഷമിയുടെ പോസ്റ്റില്‍ അത്തരം കമന്റുകളുടെ കൂമ്പാരം കാണാം. ഒരു കളിക്കാരന്‍ തന്റെ രാജ്യ സ്‌നേഹം ഇത്തരം ദുരന്തങ്ങളുടെ അടുത്ത് കളിച്ചു തെളിയിക്കേണ്ടി വരുന്നത് കഷ്ടം തന്നെയാണ്.

ഈ സൈബര്‍ അക്രമണങ്ങള്‍ എല്ലാം നേരിട്ട് അയാള്‍ എങ്ങനെ ആകും അടുത്ത കളി മനസമാധാനത്തോടെ കളിക്കുക..

ഈ സമയത്തു അയാളെ ചേര്‍ത്ത് പിടിച്ചില്ല എങ്കില്‍ ഇന്ത്യക്കാരന്‍ എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല
ഷമിക്കൊപ്പം

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്‌

You Might Also Like