വാൻഡൈക്കിന് രൂക്ഷ പരിഹാസം, ലിവര്‍പൂളിന് എന്താണ് സംഭവിക്കുന്നത്

Image 3
EPLFootball

ഇന്നലെ നടന്ന പ്രീമിയർ ലീഗിൽ ലിവർപൂളിനെതിരെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആഴ്‌സണൽ വിജയം നേടിയിരുന്നു. എന്നാൽ ലിവർപൂളിന്റെ ഏറ്റവും മികച്ച പ്രതിരോധനിരതാരം വിർജിൽ വാൻഡൈകിന്റെ പിഴവുകളാണ് ട്വിറ്ററിൽ ഇപ്പോൾ ചർച്ചയായിരിക്കുന്നത്.

മത്സരത്തിൽ ലിവർപൂളാണ് ആദ്യം ഗോൾ നേടിയതെങ്കിലും ഗോൾകീപ്പർ അലിസന്റെയും വിർജിൽ വാൻഡൈകിന്റെയും ഗുരുതര പിഴവുകൾ ആഴ്സണലിന്റെ രണ്ടു ഗോളുകൾക്ക് വഴിയൊരുക്കുകയായിരുന്നു. ഇതോടെ കോറോണക്ക് ശേഷം രണ്ടാമത്തെ മത്സരമാണ് ലിവർപൂൾ തോൽവിയറിഞ്ഞത്.

ലിവർപൂളിന് വേണ്ടി സീസൺ മുഴുവൻ മികച്ച പ്രകടനം കാഴ്ച വെച്ച വിർജിൽ വാൻഡൈകിന്റെ പിഴവിലാണ് ആഴ്സണൽ സമനില ഗോൾ നേടുന്നത്. ലിവർപൂളിന് വേണ്ടി സാഡിയോ മാനെ ആദ്യഗോൾ നേടിയപ്പോൾ ആഴ്സനലിന്റ റെയ്‌സ് നെൽസന്റെ സമ്മർദത്തിൽ വാൻഡൈക് നൽകിയ അലസമായ പുറകിലോട്ടുള്ള പാസ്സ് ആഴ്‌സണൽ സ്‌ട്രൈക്കറായ അലക്സന്ദ്രെ ലാക്കസറ്റേക്ക് ലഭിക്കുകയും മികച്ച ഒരു ഗോളിലൂടെ ആഴ്സണലിനു സമനില നേടികൊടുക്കുകയായിരുന്നു.

ആദ്യ പകുതിക്കു മുൻപ് തന്നെ അലിസൺ മുന്നോട്ട് നൽകിയ പന്ത് ആഴ്‌സണൽ താരത്തിനു ലഭിക്കുകയും റെയ്‌സ് നെൽസൺ അത് ഭംഗിയായി ഗോൾവലയിലെത്തിക്കുകയായിരുന്നു. രണ്ടു ഗോളുകളോടെ വിജയം കണ്ടെത്തിയ ആഴ്‌സണൽ യൂറോപ്പ ലീഗ് യോഗ്യതക്ക് വേണ്ടി ശ്രമിക്കുകയാണ്. നിലവിൽ 54 പോയിന്റുമായി ഒൻപതാം സ്ഥാനത്താണ് ആഴ്സണലെങ്കിലും അഞ്ചാം സ്ഥാനത്തുള്ള യൂണൈറ്റഡുമായി 5 പോയിന്റിന്റെ വ്യത്യാസമേയുള്ളൂ.