നൂറ്റാണ്ടിന്റെ ക്യാച്ചുമായി ഇന്ത്യന്‍ സൂപ്പര്‍ താരം, എന്തൊരുകാഴ്ച്ചയാണത്

Image 3
CricketTeam India

വനിത ക്രിക്കറ്റില്‍ തകര്‍പ്പന്‍ ക്യാച്ചിനുടമയായി ഇന്ത്യന്‍ സൂപ്പര്‍ താരം സ്മൃതി മന്ദാന. ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിനിടെയാണ് ഇന്ത്യന്‍ വനിതാ ക്രിക്കറ്ററുടെ തകര്‍പ്പന്‍ ക്യാച്ച്. സാമൂഹിക മാധ്യമങ്ങളില്‍ ഈ വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

ഇംഗ്ലണ്ട് താരം നതാലി സീവറിനെ പുറത്താക്കാന്‍ ബൗണ്ടറിക്കു സമീപമാണ് സ്മൃതി മന്ദാന പറക്കും ക്യാച്ചെടുത്തത്. അര്‍ധസെഞ്ച്വറിക്ക് തൊട്ടരികെ നില്‍ക്കെയാണ് ബൗണ്ടറി ലക്ഷ്യമിട്ട് സീവര്‍ അടിച്ച പന്ത് സ്മൃതി ‘പറന്നു പിടിച്ചത്’.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ഇംഗ്ലണ്ട് വനിതകള്‍ ബാറ്റു ചെയ്യുമ്പോഴാണ് മന്ദാനയുടെ തകര്‍പ്പന്‍ ക്യാച്ച് പിറന്നത്. ദീപ്തി ശര്‍മയെറിഞ്ഞ 38ാം ഓവറിന്റെ മൂന്നാം പന്തില്‍ അര്‍ധസെഞ്ചുറിക്ക് തൊട്ടരികെ ബൗണ്ടറി ലക്ഷ്യമിട്ട് നതാലി സീവറിന്റെ തകര്‍പ്പന്‍ ഷോട്ട്. ബൗണ്ടറി ലൈനിനു സമീപം സീവറിന്റെ ഷോട്ട് ചാഞ്ഞിറങ്ങുമ്പോള്‍ സ്മൃതി അവിടേക്ക് എത്തുന്നതേ ഉണ്ടായിരുന്നുള്ളൂ.

പന്തിന് കണക്കാക്കി ഓടിയെത്തി മുന്നോട്ടു ഡൈവ് ചെയ്ത സ്മൃതിക്ക് പിഴച്ചില്ല. സീവറിന്റെ ഷോട്ട് നിലംപതിക്കും മുന്‍പ് സ്മൃതിയുടെ കയ്യില്‍ ഭദ്രം. ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോററായ നതാലി സീവര്‍ 59 പന്തില്‍ നാലു ഫോറുകള്‍ സഹിതം 49 റണ്‍സുമായി പുറത്ത്.

അതേസമയം, സീവറിനെ അര്‍ധസെഞ്ചുറിക്ക് തൊട്ടരികെ പുറത്താക്കിയ സ്മൃതി മന്ദാനയെ ഇംഗ്ലണ്ട് താരങ്ങളും അതേ സ്‌കോറില്‍ പുറത്താക്കിയത് കൗതുകമായി. 57 പന്തില്‍ എട്ടു ഫോറുകള്‍ സഹിതം 49 റണ്‍സെടുത്ത മന്ദാനയെ സാറാ ഗ്ലെന്‍ എല്‍ബിയില്‍ കുരുക്കിയാണ് പുറത്താക്കിയത്. ക്യാപ്റ്റന്‍ മിതാലി രാജ് അര്‍ധസെഞ്ചുറി നേടിയ മത്സരം ഇന്ത്യ നാലു വിക്കറ്റിന് വിജയിച്ചിരുന്നു.