ആ താരത്തെ മറ്റൊരു ഇന്ത്യന്‍ ക്ലബ് റാഞ്ചി, ബ്ലാസ്റ്റേഴ്‌സിന്റെ കാത്തിരിപ്പ് വെറുതെയായി

കേരള ബ്ലാസ്റ്റേഴ്‌സിലെത്തുമെന്ന് പ്രതീക്ഷിച്ച സ്ലൊവേനിയന്‍ സ്‌ട്രൈക്കറായ ലൂക്ക മജ്‌സെന്‍ ടീമിലെത്തില്ലെന്ന് ഉറപ്പായി. ഗോവന്‍ ക്ലബ് ചര്‍ച്ചില്‍ ബ്രദേഴ്‌സുമായി മജ്‌സെന്‍ കരാര്‍ ഒപ്പിട്ടെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇതോടെ മുന്‍ സ്ലൊവേനിയന്‍ അണ്ടര്‍-21 ദേശീയ ടീം അംഗം കൂടിയായിരുന്ന ലൂക്ക മജ്‌സെന്‍ ഈ വര്‍ഷം ബ്ലാസ്‌റ്റേഴ്‌സില്‍ ബൂട്ടണിയില്ലെന്ന് ഉറപ്പായി. ഇതോടെ മജ്‌സെന് പകരം ഏത് സ്‌ട്രൈക്കറെയാണ് ബ്ലാസ്റ്റേഴ്‌സ് കണ്ടുവെച്ചിരിക്കുന്നത് എന്ന അന്വേഷണത്തിലാണ് ആരാധകര്‍.
അതെസമയം ബ്ലാസ്റ്റേഴ്‌സ് ഏഷ്യന്‍ ക്വോട്ടയിലേക്ക് കണ്ട് വെച്ചിരിക്കുന്ന ഓസ്‌ട്രേലിയന്‍ ഡിഫന്‍ഡറായ ജോര്‍ദാന്‍ എള്‍സി ബ്ലാസ്‌റ്റേഴ്‌സിലേക്ക് എത്തിയേക്കും എന്ന് തന്നെയാണ് ഇപ്പോഴും വിലയിരുത്തപ്പെടുന്നത്. അഡ്‌ലെയ്ഡ് യുണൈറ്റഡുമായ് നിലവില്‍ ഒരു വര്‍ഷത്തെ കരാര്‍ കൂടി ബാക്കിയുള്ള താരം ലോണില്‍ ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തുമെന്നാണ് പറയപ്പെടുന്നത്. കഴിഞ്ഞ ഏഴ് വര്‍ഷമായി അഡ്‌ലെയ്ഡ് യുണൈറ്റഡ് ക്ലബ്ബിന്റെ ഭാഗമാണ് ഈ 26കാരന്‍.
നിലവില്‍ അഞ്ച് വിദേശ താരങ്ങളുടെ പ്രഖ്യാപനമാണ് ബ്ലാസ്റ്റേഴ്‌സ് ഇതുവരെ നടത്തയിട്ടുളളത്. ഫക്കുണ്ടോ പെരേര, വിസന്റെ ഗോമസ്, കോസ്റ്റ നമോനിസു, ഗാരി ഹൂപ്പര്‍, സെര്‍ജിയോ സിഡോച എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സിലെത്തിയിരിക്കുന്ന വിദേശ താരങ്ങള്‍.