വീണ്ടും ആറ് പന്തില്‍ ആറ് സിക്‌സ്, ഇത്തവണ സ്വന്തമാക്കിയത് സര്‍പ്രൈസ് താരം

ക്രിക്കറ്റ് ചരിത്രത്തില്‍ വീണ്ടും ആറ് പന്തില്‍ ആറ് സിക്‌സ് പിറന്നു. ശ്രീലങ്കന്‍ മുതിര്‍ന്ന താരമായ തിസാര പെരേരയാണ് ചരിത്ര നേട്ടം സ്വന്തമാക്കിയത്. ശ്രീലങ്കയില്‍ നടന്നു കൊണ്ടിരിക്കുന്ന മേജര്‍ ക്ലബ്ബ്‌സ് ലിമിറ്റഡ് ഓവര്‍ ലിസ്റ്റ് എ ടൂര്‍ണമെന്റിലായിരുന്നു ശ്രീലങ്കന്‍ ആര്‍മിക്ക് വേണ്ടി തിസാര പെരേരയുടെ ആറ് സിക്‌സുകള്‍.
ബ്ലൂംഫീല്‍ഡ് ക്രിക്കറ്റ് ആന്‍ഡ് അത്‌ലറ്റിക്ക് ക്ലബ്ബിന്റെ ഓഫ് സ്പിന്നറായ ദില്‍ഹന്‍ കൂരേരയാണ് പെരേരയുടെ ബാറ്റിന്റെ ചൂടറിഞ്ഞത്. മത്സരത്തില്‍ തകര്‍പ്പന്‍ അര്‍ധ സെഞ്ചുറിയും താരം സ്‌കോര്‍ ചെയ്തു. 13 പന്തുകള്‍ നേരിട്ട താരം, 8 സിക്‌സറുകളടക്കം 52 റണ്‍സാണ് അടിച്ചെടുത്തത്.
അതെസമയം ഒരു മാസം മുമ്പ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ആറ് പന്തില്‍ ആറ് സിക്‌സ് പിറന്നിരുന്നു. ശ്രീലങ്കന്‍ സ്പിന്നര്‍ ധനഞ്ജയയ്‌ക്കെതിരെ ഡ്വെയ്ല്‍ ബ്രാവോയാണ് ആറ് പന്തിലും സിക്‌സ് നേടിയത്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ യുവരാജ് സിംഗ് ആണ് ആദ്യമായി ആറ് പന്തിലും സിക്‌സ് നേടിയ താരം. പിന്നീട് ദക്ഷിണാഫ്രിക്കയുടെ ഹേര്‍ഷല്‍ ഗിബ്‌സും ഈ നേട്ടം ആവര്‍ത്തിച്ചിരുന്നു.