പലവിധത്തിലും ആ ആറ് സിക്‌സ് തടയാന്‍ ധനഞ്ജയ ശ്രമിച്ചിരുന്നു, ദ റിയല്‍ ബ്രൂട്ടല്‍ അസോള്‍ട്ട്

സംഗീത് ശേഖര്‍

ബ്രൂട്ടല്‍ പവര്‍ ,പന്തിന്റെ ലൈനിലൂടെ തന്നെ ഹിറ്റ് ചെയ്യാനുള്ള കഴിവ് , അപാരമായ റീച്ച് , ഈ ഫോര്‍മാറ്റില്‍ സ്പിന്നര്‍ക്ക് പന്തെറിയാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള ബൗളറാക്കി പൊള്ളാര്‍ഡിനെ മാറ്റുന്ന ഘടകങ്ങള്‍ ഏറെയാണ്.

എപ്പോള്‍ വേണമെങ്കിലും തന്റെ ഇഷ്ടാനുസരണം സ്‌ട്രെയിറ്റ് സ്‌ക്രീനിനു മുകളിലൂടെ പന്തിനെ ഗാലറിയിലെത്തിക്കാന്‍ കഴിയുമെന്ന കോണ്‍ഫിഡന്‍സ് വേറെയും. അസാധാരണമായ വേരിയേഷന്‍സ് കയ്യിലുള്ള സ്പിന്നര്‍ക്കല്ലാതെ മറ്റൊരു സ്പിന്നര്‍ക്ക് പൊള്ളാര്‍ഡിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ബുദ്ധിമുട്ടാണ്. ഹെര്‍ഷല്‍ ഗിബ്സും യുവരാജ് സിംഗും അടങ്ങുന്ന എലൈറ്റ് ലിസ്റ്റിലേക്ക് കരന്‍ പൊള്ളാര്‍ഡും.

തന്റെ തൊട്ടു മുന്നേയുള്ള ഓവറില്‍ ഹാട്രിക് എടുത്ത ബൗളര്‍ എന്നതൊന്നും കരന്‍ പൊള്ളാര്‍ഡിനെ സംബന്ധിച്ച് ബഹുമാനമുണര്‍ത്തുന്ന കാര്യമേയല്ല. ബട്ട് ബൗളറെ സംബന്ധിച്ചിടത്തോളം ക്രിസ് ഗെയിലും ,നിക്കളാസ് പ്യുരനും അടങ്ങിയ ടി ട്വന്റി ഫോര്മാറ്റിലെ പ്രീമിയര്‍ ഹിറ്റര്‍മാരുടെ വിക്കറ്റുകളടക്കം നേടിയ ഹാട്രിക്കുമായി ലങ്കയെ മത്സരത്തിലേക്ക് തിരികെ കൊണ്ടു വന്നെന്ന വിശ്വാസത്തില്‍ നില്‍ക്കുന്ന സമയത്ത് ഇത്തരമൊരു ബ്രൂട്ടല്‍ അസോള്‍ട്ടിന് വിധേയനാവേണ്ടി വരുന്നതൊരു സുഖകരമായ കാര്യമായിരിക്കില്ല.

അഖില ധനഞ്ജയ ,പല രീതിയില്‍ ശ്രമിച്ചിരുന്നു ,ഓവര്‍ ദ വിക്കറ്റ് ,അറൗണ്ട് ദ വിക്കറ്റ് ,ഓഫ് സ്റ്റമ്പിന് വൈഡ് ആയിട്ട് ,ബാറ്റ്‌സ്മാനെ യോര്‍ക്ക് ചെയ്യാന്‍, എല്ലാം ശ്രമിച്ചിരുന്നു. പക്ഷെ വന്നതെല്ലാം കണ്ണടച്ചു തുറക്കുന്നതിനു മുന്നേ ബൗണ്ടറി ലൈനിനു പുറത്തായിരുന്നു ലാന്‍ഡ് ചെയ്തത്.

മിസ് ഹിറ്റുകള്‍ വരെ ബൗണ്ടറി കടക്കുന്ന തരത്തില്‍ ബ്രൂട്ടല്‍ പവറുള്ള ടിപ്പിക്കല്‍ വെസ്റ്റ് ഇന്ത്യന്‍ ബിഗ് ഹിറ്റര്‍ ഒരോവറില്‍ 6 സിക്‌സര്‍ പറത്തുന്ന അന്താരാഷ്ട്ര ക്രിക്കറ്റിലെ മൂന്നാമത്തെ മാത്രം ബാറ്റ്‌സ്മാന്‍ എന്ന പദവിയിലേക്ക് കയറുമ്പോള്‍ മിസ് ഹിറ്റുകള്‍ ഉണ്ടായിരുന്നതേയില്ല. ക്വയറ്റ് ആന്‍ എക്‌സിബിഷന്‍ ഓഫ് പവര്‍ ഹിറ്റിങ് ..

കടപ്പാട് : സ്‌പോട്‌സ് പാരഡൈസോ ക്ലബ്

You Might Also Like