ബ്ലാസ്‌റ്റേഴ്‌സിലേക്ക് സിറിയയില്‍ നിന്നൊരു സൂപ്പര്‍ താരം വരുന്നു
ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ചൂടുപിടിച്ച് സര്‍പ്രൈസ് വാര്‍ത്തകളാണ് നിമിഷങ്ങളെന്നോണം പുറത്ത് വരുന്നത്. ഏറ്റവും ഒടുവില്‍ സിറിയന്‍ ദേശീയ ടീം താരത്തെ കേരള ബ്ലാസ്റ്റേഴ്‌സിലെത്തിക്കാനുളള നീക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നു എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
സിറിയന്‍ പ്രതിരോധനിരക്കാരന്‍ അഹമ്മദ് അല്‍ സലയെയാണ് ബ്ലാസ്റ്റേഴ്‌സ് നോട്ടമിട്ടിരിക്കുന്നത്. സിറിയന്‍ ദേശീയ ടീം അംഗവും നിലവില്‍ അല്‍ അറബി ക്ലബ്ബ് പ്രതിരോധനിരക്കാരനുമായ അഹമ്മദ് സല.
കൂടാതെ യുറുഗ്വായ് മധ്യനിരക്കാരന്‍ നിക്കോ വരേലയുമായും ചര്‍ച്ചകള്‍ പുരോമിക്കുന്നുണ്ട്. സൈപ്രസ് ലീഗില്‍ കളിക്കുന്ന താരമാണ് വരേല.
കഴിഞ്ഞ സീസണില്‍ 15 ഗോളോടെ ഗോള്‍ഡന്‍ ബൂട്ട് നേടിയ താരമാണ് ലിത്വാനിയയുടെ വാല്‍സ്‌കിസിനേയും സ്വന്താക്കാന്‍ ബ്ലാസ്‌റ്റേഴ്‌സ് ശ്രമിക്കുന്നതായി വാര്‍ത്തയുണ്ട്. സ്പോര്‍ട്ടിങ് ഡയറക്ടറായ ലിത്വാനിയക്കാരന്‍ കരോളിസ് സ്‌കിന്‍കിസിന്റെ നാട്ടുകാരന്‍ കൂടിയാണ് വാല്‍സ്‌കിസ്.