ഇന്ത്യന്‍ ടീമില്‍ നന്ന് പുറത്താക്കല്‍, രോഹിത്തിന് ചുട്ടമറുപടിയുമായി സിറാജ്

കഴിഞ്ഞ രണ്ടുമൂന്ന് വര്‍ഷമായി ഇന്ത്യന്‍ ടീമിന്റെ എല്ലാ ഫോര്‍മാറ്റുകളിലും സ്ഥിരസാന്നിധ്യമായ പേസര്‍ മുഹമ്മദ് സിറാജിനെ ഐസിസി ചാമ്പ്യന്‍സ് ട്രോഫി 2025 ടീമില്‍ നിന്ന് ഒഴിവാക്കിയത് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരുന്നു. ജസ്പ്രീത് ബുംറയുടെ അഭാവത്തില്‍ അര്‍ഷ്ദീപ് സിംഗിനെയും ഹര്‍ഷിത് റാണയെയും ടീമിലെടുത്ത സെലക്ടര്‍മാരുടെ തീരുമാനം പലരെയും അത്ഭുതപ്പെടുത്തി.
സിറാജിനെ ഒഴിവാക്കിയതിനെക്കുറിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ വിശദീകരിച്ചത് പഴയ പന്തിലുള്ള സിറാജിന്റെ ‘ഫലപ്രാപ്തിയില്ലായ്മ’യാണ് പ്രധാന കാരണമായെന്നാണ്. എന്നാല്‍, രോഹിത്തിന്റെ വാദങ്ങളെ കണക്കുകള്‍ നിരത്തി തള്ളുകയാണ് സിറാജിപ്പോള്‍.
‘കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ലോകത്തിലെ ഏറ്റവും വേഗതയേറിയ പത്ത് ബൗളര്‍മാരില്‍ പഴയ പന്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയത് ഞാനാണ്. എന്റെ ഇക്കോണമി റേറ്റും കുറവാണ്. കണക്കുകള്‍ സംസാരിക്കട്ടെ. പുതിയ പന്തിലും പഴയ പന്തിലും ഞാന്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്’ ഐപിഎല്‍ 2025 സീസണിന് മുന്നോടിയായുള്ള വാര്‍ത്ത സമ്മേളനത്തില്‍ സിറാജ് പറഞ്ഞു.
ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് ഒഴിവാക്കിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍, സെലക്ഷന്‍ തന്റെ കയ്യിലല്ലെന്നും ഇംഗ്ലണ്ട് പര്യടനമാണ് മനസ്സിലുള്ളതെന്നും സിറാജ് പറഞ്ഞു.
‘സെലക്ഷന്‍ എന്റെ കയ്യിലല്ല. എന്റെ കയ്യില്‍ ഒരു ക്രിക്കറ്റ് പന്ത് മാത്രമേയുള്ളൂ, അത് ഉപയോഗിച്ച് എനിക്ക് കഴിയുന്നത്ര മികച്ച പ്രകടനം കാഴ്ചവെക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. സെലക്ഷനെക്കുറിച്ച് ചിന്തിച്ച് ഞാന്‍ എന്നെത്തന്നെ സമ്മര്‍ദ്ദത്തിലാക്കാന്‍ ആഗ്രഹിക്കുന്നില്ല, എന്റെ പ്രകടനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഇംഗ്ലണ്ട് പര്യടനവും ഏഷ്യാ കപ്പും മനസ്സില്‍ ഉണ്ടെങ്കിലും, അതിനെക്കുറിച്ച് അധികം ചിന്തിക്കുന്നില്ല. എന്റെ ശ്രദ്ധ ഐപിഎല്ലിലും ഗുജറാത്ത് ടൈറ്റന്‍സിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച് മറ്റൊരു ഐപിഎല്‍ കിരീടം നേടിക്കൊടുക്കുന്നതിലുമാണ്’ സിറാജ് വ്യക്തമാക്കി.
ചാമ്പ്യന്‍സ് ട്രോഫി ടീം പ്രഖ്യാപനത്തിന് മുമ്പ് സിറാജിന് മികച്ച ഫോം ഉണ്ടായിരുന്നില്ലെന്നും കഴിഞ്ഞ ആറ് മാസങ്ങളില്‍ സിറാജിന്റെ ഫോമില്‍ ഇടിവുണ്ടായെന്നും സിറാജിനെ ഒഴിവാക്കാന്‍ കാരണമായി ചാമ്പ്യന്‍സ് ട്രോഫി ടീം പ്രഖ്യാപന വാര്‍ത്ത സമ്മേളനത്തില്‍ രോഹിത്ത് ചൂണ്ടിക്കാട്ടിയത്.
‘പുതിയ പന്ത് എറിയാന്‍ സിറാജിന് സാധിക്കാതെ വരുമ്പോള്‍ അവന്റെ ഫലപ്രാപ്തി കുറയുന്നു. ഞങ്ങള്‍ ഇത് വിശദമായി ചര്‍ച്ച ചെയ്തു. എല്ലാ ഓള്‍റൗണ്ടര്‍മാരെയും ടീമില്‍ ഉള്‍പ്പെടുത്താന്‍ ആഗ്രഹിച്ചതിനാലാണ് മൂന്ന് പേസര്‍മാരെ മാത്രം ചാമ്പ്യന്‍സ് ട്രോഫിയിലേക്ക് പരിഗണിച്ചത്,’ രോഹിത് ശര്‍മ്മ പറഞ്ഞു.
‘സിറാജിനെ ഒഴിവാക്കേണ്ടി വന്നത് നിര്‍ഭാഗ്യകരമാണ്, പക്ഷേ ചില പ്രത്യേക റോളുകള്‍ ചെയ്യാന്‍ കഴിയുന്ന കളിക്കാരെ തിരഞ്ഞെടുക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലായിരുന്നു’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Article Summary
Indian pacer Mohammed Siraj responded to captain Rohit Sharma's claim that he was dropped from the Champions Trophy squad due to "ineffectiveness" with the old ball. Siraj cited his impressive wicket tally and economy rate with the old ball, emphasizing his all-round performance. He acknowledged his recent dip in form but stressed his focus on the upcoming IPL and future tours, stating that selection is not in his control.
Author: Fahad Abdul Khader
A seasoned sports storyteller with over 10 years of experience captivating audiences. Fahad has managed sports desks at prominent Malayalam publishing platforms and brings a wealth of knowledge and passion to his writing.