പഞ്ചസെഞ്ച്വറികളുടെ സൂക്ഷിപ്പുകാരന്‍, അവിശ്വസനീയതയോടെയല്ലാതെ ഇത് വായിക്കാനാകില്ല

ധനേഷ് ദാമോദരന്‍

‘Everton ‘എന്ന വാക്കിനെ വിഭജിച്ച് ‘ Ever ton ‘ എന്നാക്കി അതിനെ ഒന്നു മലയാളികരിച്ചാല്‍ അര്‍ത്ഥം ‘എന്നും സെഞ്ചുറി ‘ അല്ലെങ്കില്‍ ‘എപ്പോഴും സെഞ്ചുറി ‘ എന്നര്‍ത്ഥം കിട്ടിയേക്കും .

എവര്‍ട്ടണ്‍ വീക്ക്‌സ് എന്ന ക്രിക്കറ്റ് ഇതിഹാസത്തിന്റെ കാര്യത്തില്‍ ആ പേര് അന്വര്‍ത്ഥമാണ് .സെഞ്ചുറികളുടെ കളിത്തോഴന്‍ ആയ വീക്‌സിനെ പക്ഷെ സെഞ്ചുറിയുടെ അയല്‍ക്കാരനായ 90കള്‍ രണ്ട് തവണ ചതിച്ചിട്ടുണ്ട് .അതിലൊന്ന് താന്‍ ക്രിക്കറ്റ് ലോകത്തിന് ഇന്നും വെല്ലുവിളി ആയി ഉയര്‍ത്തിയ ,തകര്‍ക്കപ്പെടാത്ത ലോക റെക്കോര്‍ഡ് സെഞ്ചുറികളുടെ എണ്ണത്തില്‍ ഒന്നു കൂടി കൂട്ടിച്ചേര്‍ക്കും എന്ന് ഉറപ്പിച്ച സമയത്ത് ഇന്ത്യക്കെതിരെ 90 ല്‍ റണ്‍ ഔട്ട് ആയപ്പോഴായിരുന്നു .

രണ്ടാമത്തെ തവണ പക്ഷെ അദ്ദേഹം ചതിക്കപ്പെട്ടത് ജീവിതത്തിലായിരുന്നു .95ല്‍ നില്‍ക്കെ ജീവിതത്തില്‍ ഒരു റണ്‍ ഔട്ട് സംഭവിച്ചു .???? വിധി 5?? വര്‍ഷം കുടി അനുവദിച്ചിരുന്നെങ്കില്‍ ആ സെഞ്ചുറി ഇതിഹാസത്തിന് 100 വര്‍ഷം മുഴുവന്‍ സൂര്യോദയം കണ്ട വിന്‍ഡീസ് ക്രിക്കറ്റര്‍ എന്ന അപൂര്‍വ ഭാഗ്യം കൂടി കിട്ടിയേനെ .അതൊരു കാവ്യനീതിയും അയേനെ

ടെസ്റ്റ് ക്രിക്കറ്റില്‍ ഒരാള്‍ക്ക് തുടര്‍ച്ചയായി എത്ര ഇന്നിങ്‌സുകളില്‍ സെഞ്ചുറി നേടാന്‍ പറ്റും ?

ഉത്തരങ്ങള്‍ പലതുണ്ടാകാം ? എന്നാല്‍ ഇന്നോളമുള്ള ടെസ്റ്റ് ചരിത്രം പറയുന്നു 5 തവണ സാധിക്കും എന്ന്. അത് നേടിയ ഒരാള്‍ മാത്രമേ ഉള്ളൂ .അത് സര്‍ എവര്‍ട്ടണ്‍ വീക്ക്‌സ് മാത്രം .ലോക ക്രിക്കറ്റില്‍ കാലഘട്ടത്തിനനുസരിച്ച് ബാറ്റിങ് വിപ്ലവങ്ങള്‍ പലതും നടന്നെങ്കിലും ഇന്നും ആ റെക്കോര്‍ഡിന് സൂക്ഷിപ്പുകാരന്‍ ഒരാള്‍ മാത്രം .

48 ടെസ്റ്റില്‍ നിന്നും 58.61 എന്ന മികവുറ്റ ശരാശരിയില്‍ 15 സെഞ്ചുറികള്‍ അടക്കം 58.61 ശരാശരിയില്‍ 4455 റണ്‍സ് ,152 ഫസ്റ്റ് ക്ലാസ് മാച്ചില്‍ 36 ശതകങ്ങള്‍ അടക്കം നേടിയ 12010 റണ്‍സ് എന്ന ഭീമമായ കണക്കുകളേക്കാള്‍ വലുതായിരുന്നു വീക്ക്‌സിന്റെ പ്രതിഭ.

ഒരു ദരിദ്രകുടുംബത്തില്‍ ജനിച്ച വീക്ക്‌സിന് ഒരു കറുത്ത കുട്ടിയായത് കൊണ്ട് മാത്രം ലോക്കല്‍ ക്ലബ്ബുകളില്‍ കളിക്കാന്‍ പറ്റാത്ത ഭൂതകാലമുണ്ടായിരുന്നു .ഗ്രൗണ്ട് സപ്പോര്‍ട്ട് സ്റ്റാഫിനെ സഹായിച്ചും മൈതാനത്തിലെ പുല്ലു വെട്ടിയും തൊട്ടടുത്ത ടെസ്റ്റ് ഗ്രൗണ്ടില്‍ ജോര്‍ജ് ഹെഡ്‌ലിയെയും വാലി ഹമണ്ടിനെയും കണ്ട് പ്രചോദിതനായ പയ്യന്‍ മനക്കരുത്ത് ഊര്‍ജമാക്കി 22 ആം വയസില്‍ ഇംഗ്ലണ്ടിനെതിരെ ആദ്യ ടെസ്റ്റ് കളിച്ചപ്പോള്‍ അത് കറുത്തവന്റെ ലോകത്തോടുള്ള ഒരു വിജയവുമായിരുന്നു.

വീക്‌സിന്റെ കരിയറിന് ഭാഗ്യം കൂടി ഉണ്ടായിരുന്നു .ആദ്യ 3 ടെസ്റ്റില്‍ പ്രകടനം മോശമായതിനെ തുടര്‍ന്ന് ഒഴിവാക്കപ്പെട്ട വീക്ക്‌സിനെ പക്ഷെ ഹെഡ്‌ലിയുടെ പരിക്ക് ടീമിലേക്ക് തിരിച്ചൊരു ജീവന്‍ നല്‍കി .അടുത്ത ടെസ്റ്റില്‍ സ്‌കോര്‍ പൂജ്യത്തില്‍ നില്‍ക്കെ അടുത്ത ജീവന്‍ .ആ ടെസ്റ്റില്‍ 1??4??1?? റണ്‍സടിച്ചതോടെ വീക്ക്‌സിന്റെ സുവര്‍ണ്ണ ദിനങ്ങള്‍ തുടങ്ങി .

1949 ല്‍ വീക്ക്‌സ് സൃഷ്ടിച്ചത് ചരിത്രമായിരുന്നു . കല്‍ക്കത്തയില്‍ ഇന്ത്യക്കെതിരായ ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സില്‍ 101 റണ്‍ നേടിയപ്പോള്‍ അത് തുടര്‍ച്ചയായ 5 ഇന്നിങ്‌സുകളില്‍ സെഞ്ചുറിയായിരുന്നു .അടുത്ത ടെസ്റ്റില്‍ മദ്രാസില്‍ 90 ല്‍ നില്‍ക്കെ വിവാദപരമായ റണ്ണൗട്ടിലൂടെ പുറത്തായില്ലെങ്കില്‍ സെഞ്ചുറി നേട്ടം 6 ലെത്തിയേനെ .

തലേ വര്‍ഷം ഇംഗ്ലണ്ടിനെതിരെ 141? റണ്‍സ് നേടി സെഞ്ചുറിയടിച്ച് തുടങ്ങിയ പ്രകടനം ഇന്ത്യക്കെതിരെ ഡെല്‍ഹിയില്‍ 128 ,ബോംബയില്‍ 194 ,കല്‍ക്കത്തയിലെ ആദ്യ ഇന്നിങ്‌സില്‍ 162 എന്നിങ്ങനെ ആവര്‍ത്തിച്ചു .

70 വര്‍ഷം കഴിഞ്ഞിട്ടും ആരും തകര്‍ക്കാത്ത ഒരു ഗംഭീര പ്രകടനം . ജാക്ക് ഫിംഗിള്‍ടണ്‍ 1936 ലും അലന്‍ മെല്‍വില്ലെ 1947 ലും കുറിച്ച 4 സെഞ്ചുറികള്‍ വീക്ക്‌സിന് മുന്നില്‍ വഴി മാറി . പിന്നീട് 4 സെഞ്ചുറികള്‍ തുടര്‍ച്ചയായി നേടിയത് രാഹുല്‍ ദ്രാവിഡ് മാത്രം, 2002 ല്‍ .

ആദ്യ 12 ടെസ്റ്റ് ഇന്നിങ്‌സില്‍ 1000 റണ്‍ കുറിച്ചതോടെ ആ നേട്ടം വേഗത്തില്‍ കൈവരിച്ച റെക്കോര്‍ഡ് കുറിച്ചപ്പോള്‍ സാക്ഷാല്‍ ബ്രാഡ്മാന്‍ കുറിച്ചത് ഒരു ഇന്നിങ്‌സ് പിറകിലായിരുന്നു .

6 വര്‍ഷത്തിനു ശേഷം 1955 ല്‍ ന്യൂസിലണ്ടിനെതിരെ തുടര്‍ച്ചയായ 3 സെഞ്ചുറി പ്രകടനങ്ങള്‍ നടത്തി വീക്ക്‌സ് വീണ്ടും അത്ഭുതം സൃഷ്ടിച്ചു .

31 ടെസ്റ്റില്‍ 3000 റണ്‍സും 42 ടെസ്റ്റില്‍ 4000 റണ്‍സും മറികടന്ന വീക്ക്‌സ് വിന്‍ഡീസുകാരന്റെ റണ്‍വേട്ടയില്‍ ഹെഡ്‌ലിയെയാണ് മറി കടന്നത് .പിന്നീട് ആ നേട്ടം മറികടന്നത് ഇതിഹാസം സോബേഴ്‌സും

വിക്കറ്റിന് ഇരുവശത്തും ഒരു പോലെ സ്‌ട്രോക്കുകള്‍ പായിക്കുന്ന ഒരു ഹാര്‍ഡ് ഹിറ്റര്‍ ആണെങ്കിലും ‘സിക്‌സറുകളില്ലാത്ത അത്ഭുത ‘മായാണ് വീക്ക്‌സ് അറിയപ്പെടുന്നത് .81 ടെസ്റ്റ് ഇന്നിങ്‌സുകളില്‍ ഒരേയൊരു സിക്‌സര്‍ മാത്രം .

ഇതേപ്പറ്റി ഒരാള്‍ ചോദിച്ചപ്പോള്‍ അദ്ദേഹം ചിരിച്ചു കൊണ്ട് പറഞ്ഞത് ‘ ഒന്നില്‍ കൂടുതല്‍ സിക്‌സറുകള്‍ അടിച്ചിരുന്നെങ്കില്‍ ഈ ചോദ്യത്തിന് പ്രസക്തിയുണ്ടാകില്ലല്ലോ ‘ എന്നായിരുന്നു .

ഒരു ഫസ്റ്റ് ഇന്നിങ്‌സ് അത്ഭുതം കൂടിയായിരുന്നു വീക്ക്‌സ് . ഫസ്റ്റ് ഇന്നിങ്‌സില്‍ 71.44 അവറേജ് കാത്തു സൂക്ഷിച്ച വീക്‌സിന് പക്ഷെ രണ്ടാമിന്നിങ്‌സില്‍ വെറും 36.64 ശരാശരി മാത്രമേ നിലനിര്‍ത്താനായുള്ളൂ .മാത്രമല്ല അദ്ദേഹത്തിന്റെ 1??5?? സെഞ്ചുറികളില്‍ ഒരെണ്ണം മാത്രമാണ് രണ്ടം ഇന്നിങ്ങ്‌സില്‍ പിറന്നത് .

പരുക്കുകളെ തുടര്‍ന്ന് 32 വയസില്‍ നല്ല പ്രായത്തില്‍ വിരമിച്ച ശേഷം 1944 വരെ ഫസ്റ്റ് ക്ലാസില്‍ സജീവമായ ശേഷം അദ്ദേഹം 1979 ലോകകപ്പില്‍ കാനഡയുടെ കോച്ച് ആയി വേഷമിട്ടു .1994 ICC മാച്ച് റഫറിയുമായി .

എവര്‍ട്ടണ്‍ വീക്ക്‌സിന്റെ നഷ്ടം ലോകക്രിക്കറ്റിന് തീരാവേദനയാണെങ്കിലും 2 പേര്‍ അദ്ദേഹത്തെയും കാത്തിരിക്കുന്നുണ്ട് .3 W മാരില്‍ 1976ല്‍ ലോകത്തോട് വിട പറഞ്ഞ ഫ്രാങ്ക് വോറലും 2006ല്‍ വോറലിനൊപ്പം പോയ വാല്‍ക്കോട്ടും .തങ്ങളുടെ സുവര്‍ണ നാളുകളില്‍ കളി കഴിഞ്ഞ് ഒന്നിച്ച് കരീബിയന്‍ ഡാന്‍സ് കളിക്കാറുള്ള അവര്‍ ബാര്‍ബഡോസിലെ 3 W സ്റ്റേഡിയത്തിനടുത്തുള്ള മണ്ണില്‍ ഇനി ഒന്നിച്ച് വിശ്രമിക്കുന്നു .കാണികളില്ലാത്ത ,ആര്‍പ്പുവിളികളില്ലാത്ത ലോകത്ത് വീക്ക്‌സ് മറ്റ് 2 പേര്‍ക്കൊപ്പം ചേര്‍ന്നത് കുറച്ചു നാളുകള്‍ക്ക് മുമ്പായിരുന്നു .

റിച്ചി ബെനോ പറഞ്ഞു ‘രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ഓസ്‌ട്രേലിയക്കാര്‍ ഡോണ്‍ ബ്രാഡ്മാന് ഏറ്റവും അടുത്തവന്‍ എന്ന വിശേഷണം ചാര്‍ത്തിയത് വീക്ക്‌സിനായിരുന്നു .’

അതെ വീക്ക്‌സിന് തുല്യം വീക്ക്‌സ് മാത്രം . .ഫെബ്രുവരി 26 .വീക്ക്‌സിന്റെ ജന്‍മദിനം….

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

You Might Also Like