മടങ്ങിവരൂ, നിങ്ങള്‍ ഗ്രൗണ്ടിലുണ്ടെങ്കില്‍ ഒരുപാട് ഡി.ആര്‍.എസ് അവസരങ്ങള്‍ ടീമുകള്‍ കളഞ്ഞുകുളിക്കും

സന്ദീപ് ദാസ്

അസാധാരണമായ ഒരു ജീവിതമാണ് സൈമണ്‍ ടോഫലിന്റേത്. കളിക്കേണ്ട പ്രായത്തില്‍ അമ്പയറായി മാറി. അമ്പയര്‍ ആവേണ്ട പ്രായത്തില്‍ ആ ജോലി മതിയാക്കുകയും ചെയ്തു!

അമ്പയറിംഗ് എന്നത് വയോധികരുടെ ജോലി ആണെന്നായിരുന്നു ധാരണ. ബക്‌നര്‍മാരുടെയും ഷെപ്പേഡുമാരുടെയും ഇടയിലെ സുന്ദരനായ ചെറുപ്പക്കാരന്‍ എന്ന നിലയിലാണ് സൈമണ്‍ ആദ്യം ശ്രദ്ധയില്‍പ്പെടുന്നത്. ആളുകളെ ആകര്‍ഷിക്കുന്ന ചേഷ്ടകള്‍ പല അമ്പയര്‍മാര്‍ക്കും ഉണ്ടാവാറുണ്ട്. ബില്ലിണ്ട ബൗഡനാണ് അതിന്റെ ഉസ്താദ്. റൂഡി കോട്‌സന്റെ സാവകാശം ഉയരുന്ന വിരലും ഡേവിഡ് ഷെപ്പേഡിന്റെ ഒറ്റക്കാലില്‍ ഉള്ള നില്‍പ്പും എല്ലാം ഉദാഹരണങ്ങള്‍.

എന്നാല്‍ ഈ വക പൊടിക്കൈകളൊന്നും സൈമണിന്റെ കൈവശം ഇല്ലായിരുന്നു. എന്നിട്ടും സ്വന്തം കാലഘട്ടത്തില്‍ ഏറ്റവും ജനപ്രീതിയുള്ള അമ്പയര്‍ സൈമണ്‍ ആയിരുന്നു. അയാളുടെ തീരുമാനങ്ങളിലെ മികവ് മാത്രമായിരുന്നു കാരണം. പിഴവുകള്‍ സംഭവിക്കുന്നത് വളരെ അപൂര്‍വ്വം. മികച്ച അമ്പയര്‍ക്കുള്ള ഐ.സി.സി അവാര്‍ഡ് തുടരെ അഞ്ചുവട്ടം അയാള്‍ ജയിച്ചത് അതുകൊണ്ടാണ്.

ഓസ്‌ട്രേണ്ടലിയക്കാരനാണ് എന്ന കാരണംകൊണ്ട് ഓസീസ് കളിച്ച ചില പ്രധാന ഫൈനലുകള്‍ നിയന്ത്രിക്കാനുള്ള അവസരം അയാള്‍ക്ക് നഷ്ടമാവുകയും ചെയ്തു.

പ്രിയ സൈമണ്‍,എന്തിനായിരുന്നുണ്ട ഇത്ര തിരക്കിട്ടൊരു വിരമിക്കല്‍? ചില അമ്പയര്‍മാരുടെ കഷ്ടപ്പാടുകള്‍ കാണുമ്പോള്‍ ഞങ്ങള്‍ നിങ്ങളെ ഓര്‍ക്കാറുണ്ട്. കഴിയുണ്ടമെങ്കില്‍ മടങ്ങിവരൂ. നിങ്ങള്‍ ഗ്രൗണ്ടിലുണ്ടെങ്കില്‍ ഒരുപാട് ഡി.ആര്‍.എസ് അവസരങ്ങള്‍ ടീമുകള്‍ കളഞ്ഞുകുളിക്കും എന്നത് തീര്‍ച്ചയാണ് ! ഹാപ്പി ബെര്‍ത്ത്‌ഡേ !

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്

You Might Also Like